Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിഡുംബനും തൈപ്പൂയ കാവടിയും

സുബ്രഹ്മണ്യ സ്വാമിയാല്‍ വധിക്കപ്പെട്ട ശൂരപത്മാസുരനെന്ന അസുരേന്ദ്രന്റെ സര്‍വസൈന്യാധിപനും ഗുരുവുമായിരുന്നു ഹിഡുംബന്‍. അസുരനാണെങ്കിലും ഹിഡുംബന് ശൂരപത്മാസുരന്റെ ആസുരപ്രവൃത്തികള്‍ ഇഷ്ടമായിരുന്നില്ല. പലതവണ ഉപദേശിച്ചിട്ടും ശൂപത്മാസുരന്റെ പ്രകൃതത്തില്‍ മാറ്റമുണ്ടായില്ല. ഇതില്‍ അതൃപ്തനായ ഹിഡുംബന്‍ എല്ലാമുപേക്ഷിച്ച് ഭൂമിയിലെത്തി അഗസ്ത്യമഹര്‍ഷിയുടെ ശിഷ്യനായി. ഭാര്യ ഹിഡുംബിയോടൊപ്പം മഹര്‍ഷിയെ ശുശ്രൂഷിച്ചു കഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 6, 2021, 08:43 pm IST
in Samskriti

സുബ്രഹ്മണ്യസ്വാമിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ ഷഷ്ഠി കഴിഞ്ഞാല്‍ പ്രധാന്യമുള്ളത് തൈ്പ്പൂയ കാവടിയാട്ടത്തിനാണ്. സ്‌കന്ദപുരാണത്തില്‍ പ്രതിപാദിക്കുന്ന ഹിഡുംബന്റെ കഥയുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിശ്വാസം. ആദ്യകാവടിയെടുത്തത് ഹിഡുംബനത്രേ.

സുബ്രഹ്മണ്യ സ്വാമിയാല്‍ വധിക്കപ്പെട്ട ശൂരപത്മാസുരനെന്ന അസുരേന്ദ്രന്റെ സര്‍വസൈന്യാധിപനും ഗുരുവുമായിരുന്നു ഹിഡുംബന്‍. അസുരനാണെങ്കിലും ഹിഡുംബന് ശൂരപത്മാസുരന്റെ ആസുരപ്രവൃത്തികള്‍ ഇഷ്ടമായിരുന്നില്ല. പലതവണ ഉപദേശിച്ചിട്ടും ശൂപത്മാസുരന്റെ പ്രകൃതത്തില്‍ മാറ്റമുണ്ടായില്ല. ഇതില്‍ അതൃപ്തനായ ഹിഡുംബന്‍ എല്ലാമുപേക്ഷിച്ച് ഭൂമിയിലെത്തി അഗസ്ത്യമഹര്‍ഷിയുടെ ശിഷ്യനായി. ഭാര്യ ഹിഡുംബിയോടൊപ്പം മഹര്‍ഷിയെ ശുശ്രൂഷിച്ചു കഴിഞ്ഞു.  

കൈലാസത്തിലായിരുന്ന അഗസ്ത്യമുനി ഇതിനിടെ ശിവ താല്‍പ്പര്യ പ്രകാരം ആധ്യാത്മിക, ധാര്‍മിക പ്രചാരണത്തിനായി  ദ്രാവിഡ ദേശത്തേക്കു തിരിച്ചു. ശിവപുത്രനായ സുബ്രഹ്മണ്യ സ്വാമി ഇതിനകം പഴനിമലയില്‍ തന്റെ സാന്നിധ്യമുറപ്പിച്ചിരുന്നു. ദക്ഷിണദേശത്തേക്കുള്ള യാത്രയിലാണ് അഗസ്ത്യ മഹര്‍ഷി വിന്ധ്യപര്‍വതത്തിനെ ചവിട്ടി താഴ്‌ത്തി അഹങ്കാരം ശമിപ്പിച്ചത്.  

തമിഴകത്തെത്തിയ മഹാമുനിക്ക് തപസ്സിന് അനുയോജ്യമായൊരു സ്ഥാനം ലഭിച്ചില്ല. അതിനായി അദ്ദേഹം ബലവാനായ ഹിഡുംബനോട് കൈലാസത്തിലെ മുരുക (സ്‌കന്ദ) മലയുടെ ഒരുഭാഗം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പത്‌നീ സമേതനായി ഹിഡുംബന്‍ ഹിമാലയത്തിലെത്തി രണ്ടുമലകള്‍ അടര്‍ത്തിയെടുത്ത് ഒരു മരത്തിന്റെ രണ്ട് അറ്റത്തുമായി കെട്ടിവച്ച് തിരികെയെത്തി. മലകളുടെ ഭാരത്താല്‍ മരം കാവടി പോലെ വളഞ്ഞിരുന്നു.  

ഇക്കാര്യം മനസ്സിലാക്കിയ മുരുകന്‍ (ശ്രീ സുബ്രഹ്മണ്യന്‍) ഈ  മലകളെ  പഴനിക്കടുത്തുള്ള തിരുവാന്‍കുടിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. യുവരാജാവായി വേഷംമാറി മുരുകന്‍ ഹിഡുംബനെ വഴിതെറ്റിച്ചു. തിരുവാന്‍ കുടിയിലെത്തിയപ്പോള്‍ ഹിഡുംബനോട് അദ്ദേഹം വിശ്രമിക്കാനാവശ്യപ്പെട്ടു. അവിടെക്കിടന്ന് ഉറങ്ങിപ്പോയ ഹിഡുംബന്‍ എഴുന്നേറ്റപ്പോഴേയ്‌ക്കും കൊണ്ടു വന്ന മലകള്‍ രണ്ടും അവിടെ ഉറച്ചു പോയിരുന്നു. അവ ഉയര്‍ത്താനായില്ല. അവിടെ മലമുകളില്‍ ഒരു ബാലന്‍ ദണ്ഡപാണിയായി നില്‍ക്കുന്നതു ഹിഡുംബന്‍ കണ്ടു. മാറിപ്പോകാനാവശ്യപ്പെട്ടെങ്കിലും ബാലന്‍ മാറിയില്ല. പിന്നീട് വാഗ്വാദമായി. ഹിഡുംബന്‍ ഒരു മലയെടുത്ത് അവനു നേരെ എറിഞ്ഞു. കൈയിലുള്ള ദണ്ഡ് ബാലന്‍ തിരിച്ച് എറിഞ്ഞു. ഹിഡുംബന്‍ മരിച്ചു വീണു.  

ദുഃഖിതയായ ഹിഡുംബി കാര്യങ്ങള്‍ അഗസ്ത്യ മഹര്‍ഷിയെ അറിയിച്ചു. മഹര്‍ഷി പ്രത്യക്ഷനായി ഹിഡുംബനെ ജീവിപ്പിക്കാന്‍ മുരുകനോട് ആവശ്യപ്പെട്ടു. ജീവന്‍ തിരിച്ചു കിട്ടിയ ഹിഡുംബന്‍ മുരുകഭക്തനായി മാറി.  സന്തുഷ്ടനായ മുരുകന്‍ ഹിഡുംബനെയും പത്‌നിയെയും  തന്റെ കാവലാളുകളായി നിയമിച്ചു. കാവടിയായി മലകള്‍ കൊണ്ടു വന്നതിനാല്‍ ഈ കാവടി തനിക്കേറ്റവും പ്രിയപ്പെട്ട വഴിപാടാകുമെന്ന് മുരുകന്‍ അറിയിച്ചു. കാവടി വരവേല്‍പ്പിനു മുമ്പായി ഭക്തര്‍ ഹിഡുംബനെ പൂജിച്ച് ആദരിക്കണമെന്നും  മുരുകന്‍ അരുളിച്ചെയ്തു.

നെടുംകുന്നം സി.പി. ഗോപാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.