ശിവാജി പ്രീതിയോടെ മനസ്സുകൊണ്ട് തന്റെ താനയെ ആലിംഗനം ചെയ്തു. ശിവാജി താനാജിയുടെ പ്രതീക്ഷയിലായിരുന്നു. ആഗ്രയില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം സ്വരാജ്യ വിസ്താരത്തിന്റെ പുതിയ പരമ്പരയില്‍ താനാജി അര്‍പ്പിച്ച ഒന്നാമത്തെ നവകുസുമമായിരുന്നു ‘കൊണ്ഡാണകോട്ട.’. പ്രാണപ്രിയനായ സ്നേഹിതന്റെ ദര്‍ശനത്തിനും അദ്ദേഹത്തെ സ്വാഗതം ചെയ്യാനും രാജേയുടെ മനസ്സ് വ്യാകുലപ്പെട്ടിരിക്കയായിരുന്നു. അപ്പോഴേക്കും കൊണ്ഡാണ കോട്ടയില്‍നിന്നും ദൂതന് വന്നു. അതോടൊപ്പം ഹൃദയ വിദാരകമായ ആ വാര്‍ത്തയും-താനാജി പോയി!! വീണ്ടും തിരിച്ചുവരാന്‍ സാധിക്കാത്തിടത്തേക്ക് പോയി!! ഒരു കോട്ട കൈവന്നപ്പോള്‍ മറ്റൊരു കോട്ട കൈവിട്ടുപോയി, എന്ന വാക്കുകള്‍ ശിവാജിയുടെ മുഖത്തുനിന്ന് പുറപ്പെട്ടു.
കൊണ്ഡാണ കോട്ടയും, താനാജിയുടെ ശൗര്യബലിദാനത്തിന്റെ സാഹസികമായ കഥയും ഇന്നും മഹാരാഷ്ട്രയിലെ ഓരോ വീട്ടിലും പറയപ്പെടുന്നു. ‘ഗഡ് ആലാ, പണ് സിംഹ് ഗേലാ’ (താനാജിയുടെ സ്മരണക്കായി കൊണ്ഡാണ കോട്ടയ്ക്ക് സിംഹദുര്‍ഗം എന്ന് പുനഃനാമകരണം ചെയ്തു സിംഹഗഡ് കൈവന്നു സിംഹം കൈവിട്ടു) 1670 ഫെബ്രുവരി 24 ന് ശിവാജിയുടെ രണ്ടാമത്തെ പുത്രനായ രാജാറാം ജനിച്ചു.
ഔറംഗസേബിന് പ്രതിദിനം പുതിയ വാര്‍ത്തകള്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇന്ന് ശിവരാജേ ഇവിടെ വന്നു. അവിടെ ആക്രമിച്ചു ആ കോട്ട ജയിച്ചു കീഴടക്കി. ഇങ്ങനെ വാര്‍ത്തകളുടെ പ്രവാഹമായിരുന്നു.
പുരന്ദര്‍, കല്യാണ്‍, ലോഹദുര്‍ഗ് എന്നിങ്ങനെ ഓരോന്നായി കോട്ടകള്‍ സ്വരാജ്യത്തിന്റെ നിയന്ത്രണത്തിലായി. ശിവാജീ രാജേ സ്വയം മുപ്പതിനായിരം സൈനികരുമായി ഒരു വിജയയാത്ര നടത്തി. നാലു മാസത്തിനകം ഇരുപത്തിയേഴ് കോട്ടകള്‍ കീഴടക്കി. എല്ലാ കോട്ടകളുടേയും രക്ഷണം, ഭരണവ്യവസ്ഥ മുതലായവ വ്യവസ്ഥാപിതമായി നടത്താനായി വ്യവഹാരകുശലനും വ്യവസ്ഥാ ദുരന്ധരനുമായ നീലോപന്ത് സോനദേവനെ ശിവാജി നിയോഗിച്ചു.
എന്നാല്‍ ഒരു യോദ്ധാവായിരുന്ന സോനദേവന് ആ ജോലി ഇഷ്ടമായിരുന്നില്ല. പരാക്രമം കാണിക്കേണ്ട കാലത്ത് മുറിക്കുള്ളിലിരുന്ന് കത്തെഴുതിക്കൊണ്ടിരിക്കുവാന്‍ എങ്ങനെ സാധിക്കും. കുറച്ചുസമയത്തേക്ക് മനസ് വിക്ഷി
പ്തമായി. പഴയപോലെ ബാഹുബലം കാണിക്കാനുള്ള അവസരം തനിക്കുണ്ടാകണമെന്നദ്ദേഹം ആഗ്രഹിച്ചു. ശിവാജിയോട് ചോദിക്കുകയും ചെയ്തു. രണ്ടു കാര്യങ്ങളുടേയും മഹത്വം സമാനമാണ്. കോട്ടകള്‍ കീഴടക്കി മുന്നേറുന്നതുപോലെതന്നെ അവിടുത്തെ ഭരണവ്യവസ്ഥയും സുരക്ഷാ വ്യവസ്ഥയും മഹത്വപൂര്‍ണമാണ്. സ്വരാജ്യത്തിന്റെ ദൃഷ്ടിയില് ഒന്നിനൊന്ന് അത്യന്തം മഹത്വപൂര്‍ണമാണ്. ശിവാജിയുടെ മറുപടിയില്‍, മനസ്സമാധാനം കിട്ടിയ സോനദേവ്ജി കയ്യിലിരുന്ന വാള് താഴെവച്ച് പേന കൈയിലെടുത്തു. ലക്ഷ്യത്തിന്റെ അനുഷ്ഠാനത്തില്‍ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ല. നേതാവിന്റെ ആജ്ഞ ആനന്ദത്തോടെ ശിരസാ വഹിക്കുകയാണ് വേണ്ടത്. അനുശാസനവും സംയമനവുമുള്ള ധ്യേയനിഷ്ഠരായ രാജ്യസേവകരാണ് അതിഭയങ്കരമായ വിപരീത പരിതസ്ഥിതിയിലും സ്വരാജ്യ സ്ഥാപനം സാധ്യമാക്കിയത്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: