തിരുവനന്തപുരം: സ്വന്തം ഭാര്യ സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണ്‍ ഉപയോഗിക്കുമ്പോഴാണ് തനിക്കാണ് ഐ ഫോണ്‍ നല്‍കിയതെന്ന് കൊടിയേരി അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചതെന്ന് രമേശ് ചെന്നിത്തല. ഈ ഐ ഫോണ്‍ വിവാദത്തില്‍ കൊടിയേരി മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും എതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് വ്യക്തമാവുകയാണ്. മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ചെന്നിത്തല പറയുന്നു.
മുഖ്യപ്രതിയുടെ രഹസ്യമൊഴിയില്‍ പറയുന്ന മൂന്ന് മന്ത്രിമാര്‍ ആരൊക്കെയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: