പാലക്കാട്: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയും അധികം പണം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണ്. വലിയ ഇനി പൊട്ടാന്‍ ഇരിക്കുന്നതേയുള്ളൂ. ഏത് പശ്ചാത്തലത്തിലാണ് കോടിയേരി പാര്‍ട്ടിയില്‍ നിന്നും അവധി എടുത്തത്. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണമോ, രോഗം മൂര്‍ച്ഛിച്ചിട്ടോ അല്ല. വിദഗ്ധ ചികിത്സയ്ക്ക് പോകുന്നതായി പറഞ്ഞിട്ട് അദ്ദേഹം ഒരു ചികിത്സയ്ക്കും പോയിട്ടില്ല.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് ഐടി ബിസിനസ്സിനായി മൂലധനം എവിടെ നിന്നാണ് ലഭിച്ചത്. പിണറായിക്കും പി. ജയരാജനുമെതിരെ ഇന്നല്ലെങ്കില്‍ നാളെ ആരോപണം ഉയരുമെന്നും കെ. സുധാകരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: