പാലക്കാട്: കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്. പാലക്കാട് ചേർന്ന ജനറൽ ബോഡി യോഗത്തിൽ വച്ചാണ് ജീവനക്കാർ കെഎസ്ടി.എംപ്ലോയീസ് സംഘിൽ അംഗത്വമെടുത്തത്.
കെഎസ്ടി.എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ് പുതിയ അംഗങ്ങളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന കെ.സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിയുടെ രൂപീകരണവും ജീവനക്കാരുടെ ശമ്പള പരിഷ്കരണം തടഞ്ഞുവെച്ചതും ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഇതിന്റെ പ്രതിഫലനമാണ് ഇടതു സംഘടനകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും വിശ്വസിക്കാവുന്ന ഒരു സംഘടന എന്ന നിലയില്‍ ബിഎംഎസിന് കിട്ടുന്ന അംഗീകാരവും എന്ന് ഉദ്ഘാടകന്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി വി.ശിവദാസ്, വര്‍ക്കിംഗ് പ്രസിഡന്‍റായി കെ.സുരേഷ് കൃഷ്ണന്‍, സെക്രട്ടറിയായി ടി.വി.രമേഷ് കുമാര്‍, ട്രഷററായി പി.ആര്‍.മഹേഷ് എന്നിവരേയും ഐകകണ്ഠേന തെരഞ്ഞെടുത്തു. വി.ശിവദാസ് അധ്യക്ഷത വഹിച്ചു. സലിം തെന്നിലാപുരം, വി.രാജേഷ്, പി.കെ.ബൈജു, കെ രാജേഷ് എന്നിവര്‍ സംസാരിച്ചു. ടി.വി.രമേഷ് കുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: