തിരുവനന്തപുരം ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നല്കി.
മാര്‍ച്ച് 12ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഡോളര്‍ കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവര്‍ നല്കിയ മൊഴിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് സ്പീക്കറെ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയിലും സ്പീക്കറെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.
യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തില്‍നിന്ന് വിദേശത്തേക്ക് വന്‍തോതില്‍ ഡോളര്‍ കടത്തിയതായി കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.
ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സുഹത്തും വിദേശ വ്യവസായിയും മസ്കറ്റിലെ മിഡില്‍ ഈസ്റ്റ് കോളെജ് ഉടമയുമായ ലഫീര്‍ മുഹമ്മദിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. വിദേശത്തേക്ക് കടത്തിയ ഡോളര്‍ ഇദ്ദേഹത്തിന്റെ കോളെജിന് വേണ്ടിയാണ് ഉപയോഗിച്ചതെന്നും പറയപ്പെടുന്നു.
വിദേശത്തേക്ക് നയതന്ത്രചാനല്‍ വഴി ഡോളര്‍ കടത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഈജിപ്തിലെ പൗരനില്‍ നിന്നും ലഫീര്‍ മുഹമ്മദ് ഡോളര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ശിവശങ്കര്‍ സ്വപ്നയെ ലഫീര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസസ്ഥാപനത്തില്‍ ജോലിക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. തൊഴിലിനായി സ്വപ്ന ഇവിടെ ഒരു അഭിമുഖത്തില്‍ പങ്കെടുത്തതായും പറയപ്പെടുന്നു.. അതായത് ശിവശങ്കറിനും ഈ വ്യവസായിയുമായി ഉറ്റബന്ധമുണ്ടായിരുന്നെന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇദ്ദേഹം മസ്കറ്റില്‍ ആരംഭിക്കാനിരുന്ന വിദ്യാഭ്യാസസ്ഥാപനത്തില്‍ കേരളത്തിലെ പല ഉന്നതര്‍ക്കും ബിനാമി നിക്ഷേപമുണ്ടെന്നും ആരോപണമുണ്ട്.
സ്പീക്കറുടെ സുഹൃത്ത് നാസറും ഇതില്‍ പങ്കാളിയാണ്. സ്പീക്കര്‍ ഉപയോഗിച്ചിരുന്നു നാല് ഫോണുകളില്‍ ഒന്നിലെ സിം നാസറിന്റേതാണെന്നും കണ്ടെത്തിയിരുന്നു. സ്പീക്കറുടെ അടിക്കടിയുള്ള ഗള്‍ഫ് യാത്രകളും സംശയത്തിന്റെ നിഴലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: