തിരുവനന്തപുരം : ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്കിയ മൊഴിയില്‍ ഇതിന് തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാര്‍ക്കും കൂടി ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
കിഫ്ബി മസാല ബോണ്ടില്‍ എന്‍ഫോഴ്സ്മെന്റ് കേസെടുത്തതിന് പിന്നാലെയാണ് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുള്ളതായി കസ്റ്റംസ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതോടെ പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് എല്‍ഡിഎഫിന് തിരിച്ചടിയായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: