തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റേത് മുസ്ലിം പ്രീണനമാണെന്ന് രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയാണ്. മന്ത്രി കെ.ടി. ജലീലിലൂടെ എല്‍ഡിഎഫ് നടത്തുന്നത് മുസ്ലിം പ്രീണനമാണ്. അതിരൂപത മുഖപത്രമായ കത്തോലിക്കാ സഭയിലൂടെയാണ് ഇത്തരത്തില്‍ വിമര്‍ശിച്ചത്.
ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയാണ്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. മുസ്ലിം സമൂഹം അനര്‍ഹമായതൊന്നും നേടിയില്ലെന്ന് പിണറായി പറയുന്നു. ഇത് മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരാണ്. ഫണ്ട് വിഹിതത്തിലടക്കം ക്രൈസ്തവരെ അവഗണിക്കുന്നതിനൊപ്പം മുസ്ലിം വിഭാഗത്തിന് അര്‍ഹതയില്ലാത്ത അവകാശങ്ങളും അധികാരങ്ങളും നല്‍കുകയാണ്. നേരത്തെ യുഡിഎഫ് ചെയ്ത പ്രീണനമാണ് ഇപ്പോള്‍ എല്‍ഡിഎഫ് പിന്തുടരുന്നതെന്നാണ് മുഖപത്രത്തിലെ വിമര്‍ശിക്കുന്നുണ്ട്.
അതേസമയം ലേഖനത്തില്‍ യുഡിഎഫിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ചാണ്ടി ഉമ്മന്റെ ഹഗിയ സോഫിയ വിവാദ പരാമര്‍ശത്തേയും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. തല മറന്ന് എണ്ണ തേയ്ക്കലാണ്. ഇതിന് മതേതര കേരളം മാപ്പ് തരില്ല. ഹഗിയ സോഫിയയില്‍ നടന്നത് മുസ്ലിം തീവ്രവാദി ആക്രമണമാണ്.
എന്നാല്‍ ഈ സംഭവത്തില്‍ വഴിവിട്ട ഒരു പരാമര്‍ശം പോലും ക്രൈസ്തവ സമൂഹം നടത്തിയിട്ടില്ല. ചരിത്ര വിരുദ്ധമായി പറയുന്നത് ചാണ്ടി ഉമ്മന്‍ ഗുണം ചെയ്യില്ല. പൊതുസമൂഹത്തിനു മുന്നില്‍ അദ്ദേഹം അപഹാസ്യനാകാന്‍ അത് ഇടയാക്കും. പാണക്കാട് നിന്ന് പറയുന്നത് അനുസരിച്ചാണ് ചാണ്ടി ഉമ്മന്‍ പ്രസംഗിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്ന യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണിതെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: