Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമാധാനത്തിന്റെ ശത്രുക്കളോട് സാമൂഹിക അകലം പാലിക്കാം

ശ്രീ എമ്മിന്റെ സമാധാന ശ്രമങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് ദുഷ്ടലാക്കാണുള്ളത്. മുന്നണി രാഷ്‌ട്രീയത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ മുതലെടുത്ത് തങ്ങളുടെ മത രാഷ്‌ട്രീയം വിറ്റഴിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള വിധ്വംസക ശക്തികള്‍ ഓരോ തെരഞ്ഞെടുപ്പിലും അവസരവാദപരമായി അതിനുള്ള വഴികള്‍ തേടുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 5, 2021, 05:00 am IST
in Editorial

അപ്രധാനമായ ഒന്നിനെക്കുറിച്ച് അനാവശ്യമായി ബഹളം വയ്‌ക്കുന്നതിനെ വിശേഷിപ്പിക്കാന്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാറുള്ളതാണ് ഷേക്‌സ്പിയറുടെ ‘മച്ച് ഡ്യു എബൗട്ട് നതിങ്’ എന്ന വാചകം. ആശയക്കുഴപ്പമുണ്ടാക്കല്‍, തെറ്റിദ്ധരിപ്പിക്കല്‍, വഞ്ചന, അസംബന്ധം തുടങ്ങിയവയെക്കുറിച്ചാണ് ഈ പേരിലുള്ള നാടകത്തില്‍ പറയുന്നത്. ഇതുതന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ ആത്മീയാചാര്യന്‍ ശ്രീ എം മുന്‍കയ്യെടുത്ത് ആര്‍എസ്എസ്-സിപിഎം നേതാക്കള്‍ സമാധാന ചര്‍ച്ച നടത്തിയതിനെക്കുറിച്ച് ഇപ്പോള്‍ ചിലര്‍ സൃഷ്ടിച്ചിരിക്കുന്ന വിവാദം. 2019 ല്‍ ഇങ്ങനെയൊരു ചര്‍ച്ച നടത്തിയതിനെക്കുറിച്ച് ദിനേശ് നാരായണന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതാണ് വലിയ വെളിപ്പെടുത്തലായി തല്‍പ്പരകക്ഷികള്‍ അവതരിപ്പിക്കുന്നത്. ഈ പുസ്തകം ഇറങ്ങിയിട്ടുതന്നെ ഒരു വര്‍ഷം കഴിഞ്ഞു.  മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദന്‍ കാര്യബോധമില്ലാതെ പ്രതികരിച്ചതും, ചര്‍ച്ച നടന്നതായി പാര്‍ട്ടി നേതാവ് പി.ജയരാജന്‍ സ്ഥിരീകരിച്ചതുമാണ്, ഇപ്പോള്‍ അരുതാത്തതെന്തോ നടന്നിരിക്കുന്നു, തങ്ങളത് കണ്ടുപിടിച്ചിരിക്കുന്നു എന്ന മട്ടില്‍ ഒരു വിവാദം കുത്തിപ്പൊക്കി തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ചിലര്‍ രംഗത്തിറങ്ങിയിട്ടുള്ളത്.

തിരുവനന്തപുരത്തും കണ്ണൂരിലുമായി ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടുള്ളതിന്റെ വിവരങ്ങള്‍ രണ്ടു വര്‍ഷത്തോളമായി പൊതുമണ്ഡലത്തിലുണ്ട്. ഇക്കാര്യം അന്നുതന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പി. ജയരാജനും, ആര്‍എസ്എസിനെ പ്രതിനിധീകരിച്ച് എസ്. സേതുമാധവനും പി. ഗോപാലന്‍ കുട്ടി മാസ്റ്ററും എം. രാധാകൃഷ്ണനും വത്സന്‍ തില്ലങ്കേരിയുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. സ്വാഭാവികമായും ആര്‍എസ്എസ് നേതൃത്വത്തിന്റെ പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു ചര്‍ച്ച. കാരണം സംഘര്‍ഷത്തിനല്ല, സമാധാനത്തിനുവേണ്ടിയാണ് ആര്‍എസ്എസ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. ആര്‍എസ്എസ് നേതാക്കളായ ഡി.ബി. ഠേംഗ്ഡി, പി. പരമേശ്വരന്‍, ആര്‍.ഹരി, അഡ്വ. ടി.വി. അനന്തന്‍ തുടങ്ങിയവരും, സിപിഎം നേതാക്കളായ രാമമൂര്‍ത്തി, ടി.കെ. രാമകൃഷ്ണന്‍. ഇ.കെ. നായനാര്‍, എം.എം. ലോറന്‍സ് തുടങ്ങിയവരും മുന്‍കാലത്ത് ഇത്തരം ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളവരാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടന്നിട്ടുണ്ട്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്തിരുന്നു. ദിനേശ് നാരായണന്റെ പുസ്തകത്തില്‍ തന്നെ പറയുന്ന ഈ പശ്ചാത്തലത്തെക്കുറിച്ച് അറിയാത്തവരാണ് ഇപ്പോള്‍ എന്തോ വെളിപാടുണ്ടായതുപോലെ 2019 ലെ ചര്‍ച്ച എന്തോ അത്യാഹിതമായി ചിത്രീകരിക്കുന്നത്!

കേരളത്തിലെ അക്രമ രാഷ്‌ട്രീയത്തിനു കാരണം മറ്റ് സംഘടനകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഎമ്മിന്റെ നയമാണെന്ന നിലപാടാണ് ആര്‍എസ്എസിന് എക്കാലത്തുമുള്ളത്. സിപിഎമ്മിനെപ്പോലെ പിന്നീട് മുസ്ലിം തീവ്രവാദികളും വന്നു. ഈ സ്വേച്ഛാധിപത്യത്തിനെതിരെ ജീവന്‍കൊണ്ടു പൊരുതിയാണ് 300 ലേറെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബലിദാനികളായത്. അപ്പോള്‍പോലും സമാധാന ശ്രമങ്ങളെ കലവറയില്ലാതെ സ്വാഗതം ചെയ്യാന്‍ ആര്‍എസ്എസ് തയ്യാറായിട്ടുണ്ട്. തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടെ ശ്രീ എം ഇത്തരമൊരു ചര്‍ച്ചയ്‌ക്ക് ശ്രമിച്ചപ്പോള്‍ അതിനോട് സഹകരിക്കേണ്ടത് തങ്ങളുടെ കടമയായാണ് ആര്‍എസ്എസ് കണ്ടത്. ഭാരതത്തിന്റെ മഹാപാരമ്പര്യത്തില്‍ വിശ്വസിക്കുകയും, അതിനനുസരിച്ച് ആത്മീയ ജീവിതം നയിക്കുകയും ചെയ്യുന്നയാളാണ് ശ്രീ എം. മുസ്ലിമായി പിറന്ന ഒരാള്‍ ഇങ്ങനെയൊരു പാത തെരഞ്ഞെടുത്തതില്‍, ഭാരതത്തോട് വിദ്വേഷം പുലര്‍ത്തുന്ന ഇസ്ലാമിക മതമൗലികവാദികള്‍ അമര്‍ഷംകൊള്ളുന്നത് സ്വാഭാവികം. ശ്രീ എമ്മിന്റെ സമാധാന ശ്രമങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് ദുഷ്ടലാക്കാണുള്ളത്. മുന്നണി രാഷ്‌ട്രീയത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ മുതലെടുത്ത് തങ്ങളുടെ മത രാഷ്‌ട്രീയം വിറ്റഴിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള വിധ്വംസക ശക്തികള്‍ ഓരോ തെരഞ്ഞെടുപ്പിലും അവസരവാദപരമായി അതിനുള്ള വഴികള്‍ തേടുകയാണ്.  ന്യൂനപക്ഷ വിഭാഗങ്ങളില്‍ മതപരമായ ധ്രുവീകരണമുണ്ടാക്കി തങ്ങളുടെ ചേരിക്ക് രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്ന ഈ മതഭ്രാന്തന്മാരുടെ മുഖംമൂടി വലിച്ചുകീറുകതന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.