കൊല്‍ക്കത്ത: തൃണമൂലില്‍ പ്രവര്‍ത്തിച്ച കാലത്ത് ചെയ്ത പാപങ്ങളില്‍ നിന്നും മോക്ഷം കിട്ടാന്‍ ബിജെപി വേദിയില്‍ എത്തി ഏത്തമിട്ട് തൃണമൂല്‍ നേതാവ്.
തൃണമൂല്‍ നേതാവ് സുശാന്ത് പാല് ആണ് ബിജെപി സമ്മേളനത്തില്‍ എത്തി വ്യാഴാഴ്ച മൂന്ന് തവണ ഏത്തമിട്ടത്. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം തൃണമൂലില്‍ നിന്നും ബിജെപിയില്‍ എത്തിയ മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു സുശാന്ത് പാട്ടീല്‍ ഏത്തമിട്ടത്.
തൃണമൂല്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സ്വയം ശിക്ഷിക്കാനുമാണ് ഏത്തമിട്ടതെന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മമതയ്ക്ക് വീണ്ടും തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: