ഹൈദരാബാദ്: ഭരിയ്ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെയും നേതൃത്വത്തില്‍ ആന്ധ്രപ്രദേശില്‍ ക്രൈസ്തവവല്ക്കരണം വ്യാപകമാവുന്നു. നൂറുകണക്കിന് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കുക മാത്രമല്ല, ഏറ്റവുമൊടുവില്‍ എഡ്ലപഡു എന്ന സ്ഥലത്ത് സര്‍ക്കാര്‍ ഭൂമിയില്‍ ഭീമന് കുരിശ് ഇതിന്റെ പ്രതീകമായി ഉയരുകയാണ്.
ഖനനത്തിനായി സര്‍ക്കാര്‍ നീക്കിവെച്ച ഭൂമിയിലാണ് അതിവേഗം ഈ നിര്‍മ്മാണം പുരോഗമിക്കുന്നത്. വര്‍ഷങ്ങളായി ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ എഡ്ലപഡുവില്‍ ഹിന്ദുക്കള്‍ സീതാദേവിയുടെ പാദമുദ്രയുള്ള പ്രദേശത്ത് വിവാഹച്ചടങ്ങുകള്‍ നടത്തിവരാറുണ്ട്. എന്നാല്‍ ഇയിടെ ഈ സര്‍ക്കാര്‍ സ്ഥലം മേരിയുടേതാണെന്ന് അവകാശപ്പെട്ട് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഇവിടെ കയ്യേറ്റം നടത്തുകയാണ്.
ജഗന്മോഹന് റെഡ്ഡി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ഉടന്‍ ഇവിടെ ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ പള്ളി നിര്‍മ്മാണം തുടങ്ങി. സീതാപാദുക നിലനില്‍ക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള കുന്നിലാണ് പള്ളി പണിത് തുടങ്ങിയത്. ഇതിനെതിരെ ബിജെപിയും ആര്‍എസ്എസും സമരം ചെയ്തു. എന്നാല്‍ ജില്ലാ മജിസ്ട്രേറ്റായ ക്രിസ്ത്യന്‍ മതവിഭാഗക്കാരനായ സാമുവേല്‍ മതപ്രചാരകരുടെ പക്ഷം പിടിച്ചു. ഈ പിന്തുണയോടെ അവര്‍ കുന്ന് മുഴുവന്‍ കുഴിക്കുകയും അവിടെ ഭീമാകാരനായ ഒരു കുരിശ് സ്ഥാപിക്കുകയും ചെയ്തു.
ദേശീയപാതയുടെ അരികിലായ സ്ഥലമായതിനാല്‍ ഇവിടെ വാണിജ്യകേന്ദ്രങ്ങളും മാളുകളും പണിയാനും ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ തയ്യാറെടുക്കുകയാണ്. ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം പറയുന്നത് ബിജെപി ഈ കയ്യേറ്റത്തിനെതിരെ ജില്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുമെന്നാണ്. ഭീമാകരനായ കുരിശും പള്ളിക്കെട്ടിടവും അനധികൃതനിര്‍മ്മാണമെന്ന് കാണിച്ചാണ് ബിജെപി ജില്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസറെ സമീപിക്കുന്നത്. ഇവര്‍ ലംഘിച്ച വിവിധ നിയമങ്ങള്‍ ഏതൊക്കെ എന്നും ബോധ്യപ്പെടുത്തും. എന്നാല്‍ ഈ പരാതികളെല്ലാം അധികൃതര്‍ ഒരു നടപടിയുമെടുക്കാതെ മാറ്റിവെച്ചു. നിയമങ്ങളെ കാറ്റില്‍ പറത്തുന്ന മതപരിവര്‍ത്തന മാഫിയ ഈ കുന്ന് പൂര്‍ണ്ണായും കയ്യേറിയിരിക്കുകയാണ്.
പൊലീസ് വകുപ്പും ജില്ലാ കളക്ടറേറ്റും മുന്‍പ് ജനവരി 12ന് നല്കിയ പരാതിയില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ ട്വീറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: