കോട്ടയം: കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിലെ പദ്ധതിച്ചെലവ് വിനിയോഗ കണക്കുകള്‍ പ്രകാരം കോട്ട യം ജില്ലാ പഞ്ചായത്ത് 14-ാം സ്ഥാനത്ത്. 55.94% തുക മാത്രമാണ് നാളിതു വരെ ചെലവഴിച്ചത്. പദ്ധതി വിഹി തമായി ലഭിച്ച 51.73 കോടി രൂപയില്‍ 28.94 കോടി രൂപ ചെലവഴിച്ചു. 2019-2020 സാമ്പത്തിക വര്‍ഷം 45.59% തുക മാത്രമായിരുന്നു കോട്ട യം ജില്ലാ പഞ്ചായത്ത് ചെലവഴിച്ചിരുന്നത്.
കണ്ണൂര്‍ ആണ് ഒന്നാം സ്ഥാനത്ത്. 80.50% തുക ചെലവഴിച്ചു. തൃശ്ശൂര്‍ (74.01%), തിരുവനന്തപുരം(71.87%) രണ്ടും മൂന്നും സ്ഥാനത്തെത്തി. കാസര്‍കോട്, കോഴി ക്കോട്, കൊല്ലം, പാലക്കാട്, എറണാകുളം, മലപ്പുറം, ആലപ്പുഴ, ഇടുക്കി, പത്തനം തിട്ട എന്നീ ജില്ലകളാണ് നാലു മുതല്‍ 13 വരെ സ്ഥാനങ്ങളില്‍ വരുന്നത്. ഫെബ്രുവരി 27 വരെയുള്ള കണക്കാണിത്.
2019-2020, 2020-2021 കാലയളവില്‍ ജില്ലാപഞ്ചായത്തിന്റെ പ്രസിഡന്റുമാരായിരുന്ന സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നിര്‍മ്മലാ ജിമ്മി എന്നിവരാണ് ഇതിന് ഉത്തരവാദികളെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ഇവര്‍ ഇതിന് മറുപടി പറയാന്‍ തയ്യാറാകണം.
ഇടതു മുന്നണി ജില്ലാ നേതൃത്വം വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കുറ്റക്കാരായ ഭരണനേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കുകയും കഴിവില്ലാത്ത വരെ മാറ്റി നിര്‍ത്തി ജില്ലയേയും സമൂഹത്തെയും സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: