ചാത്തന്നൂര്‍: ക്ഷേത്രവളപ്പില്‍ നിന്ന ചന്ദനമരം മുറിച്ചുമാറ്റാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ചാത്തന്നൂര്‍ പോലീസ് വിട്ടയച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു ചന്ദനമരത്തിന്റെ ചില്ലകള്‍ മുറിച്ചു മരം പിഴുതെടുക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പോലീസെത്തി മരം മുറിക്കാന്‍ ശ്രമിച്ചവരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വൈകുന്നേരത്തോടെ ഉന്നത സിപിഎം നേതാക്കളുടെ ഇടപെടല്‍ കാരണം വിട്ടയച്ചു.
ചാത്തന്നൂര്‍ കളങ്ങര മേലൂട്ട് ദേവീക്ഷേത്ര വളപ്പില്‍ നിന്ന 60 വര്‍ഷത്തിലേറെ പ്രായം വരുന്ന ചന്ദനമരമാണ് മുറിക്കാന്‍ ശ്രമിച്ചത്. മരത്തിന് 32 ഇഞ്ച് ചുറ്റുവണ്ണമുണ്ട്. സംഭവം കൈവിട്ടതോടെ മരം വാങ്ങാന്‍ കടവൂരില്‍ നിന്നെത്തിയ സംഘം കടന്നുകളഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് ഇതേ ക്ഷേത്രത്തില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തിയിരുന്നെങ്കിലും മോഷ്ടാക്കളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. നിയമപരമായ അനുമതിയില്ലാതെ ചന്ദനമരം മുറിക്കുകയോ ശാഖകള്‍ മുറിച്ചു മാറ്റുകയോ ചെയ്യുന്നതു പോലും കുറ്റമാണ്. ഈ സാഹചര്യത്തിലാണ് പ്രതികളെ പോലീസ് വിട്ടയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: