Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ ‘നന്മകളുടെ സൂര്യന്‍’, ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം

നന്മ ഒരാളില്‍ പെട്ടെന്ന് മുളച്ചുണ്ടാകുന്ന ഒന്നല്ല; അത് ജനിക്കുമ്പോള്‍ത്തന്നെ കിട്ടണം.

Janmabhumi Online by Janmabhumi Online
Mar 4, 2021, 07:57 am IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെകുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് നേരത്തെ എഴുതിയ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വയറലാകുന്നു.  ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം ഇ ശ്രീധരനില്‍ കാണുന്ന സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ‘നന്മകളുടെ സൂര്യന്‍’  എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.. കര്‍മത്തില്‍മാത്രം വിശ്വസിക്കുന്നവര്‍ ഒന്നിനെയും കാത്തുനില്‍ക്കാറില്ല. പ്രശംസകള്‍ക്കും പഴിപറച്ചിലുകള്‍ക്കുമെല്ലാം അപ്പുറത്താണ് അവര്‍ നില്‍ക്കുന്നത്. കര്‍മയോഗിയുടെ ലക്ഷണവും ഇതായിരിക്കാം. 2019 ഫെബ്രുവരി 17 ന്  മാതൃഭൂമിയില്‍ അന്തിക്കാട് എഴുതി

‘ഞാന്‍ പ്രകാശന്‍” എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ഇ ശ്രീധരന്റെ പേര് പരാമര്‍ശിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അന്തിക്കാട് എഴുതിയത്

സീന്‍ നമ്പര്‍ 18

കൊച്ചി മെട്രോ ട്രെയിന്‍

പകല്‍

നഗരമധ്യത്തിലൂടെ ഓടിവരുന്ന മെട്രോ ട്രെയിനിന്റെ ദൃശ്യം.

അകത്ത് മറ്റുയാത്രക്കാരോടൊപ്പം പ്രകാശനും സലോമിയും. ഒരു സീറ്റില്‍ അവര്‍ തനിച്ചാണ്. സലോമി മെട്രോയില്‍ മുമ്പ് കയറിയിട്ടില്ല. അതിന്റെ കൗതുകമുണ്ടവര്‍ക്ക്.

പ്രകാശന്‍ ഒളികണ്ണിട്ട് സലോമിയെ ഒന്നു രണ്ടുവട്ടം നോക്കി. അവള്‍ നിഷ്‌കളങ്കതയോടെ അവനെ നോക്കി ചിരിച്ചു.

പ്രകാശന്‍: എത്ര പെട്ടെന്നാണ് ഈ മെട്രോയുടെ പണി തീര്‍ന്നത്. ആദ്യം നമുക്ക് ഇ. ശ്രീധരന്‍ സാറിനെക്കണ്ട് നന്ദിപറയണം.

സലോമി: അദ്ദേഹത്തിന്റെ വീട് പൊന്നാനിയിലല്ലേ? ഈ ട്രെയിന്‍ അങ്ങോട്ടുപോവില്ല.

പ്രകാശന്‍: ഇപ്പോഴല്ല, അതുഞാന്‍ പിന്നീട് പറഞ്ഞോളാം.

ഇത് ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയ്‌ക്കുവേണ്ടി ശ്രീനിവാസന്‍ എഴുതിയ ഒരു രംഗവും സംഭാഷണങ്ങളും. പ്രകാശന് ഇ. ശ്രീധരന്‍ സാറിനെ കാണാന്‍ പിന്നീട് സമയം കിട്ടിയിട്ടേയില്ല. ബംഗാളികളും ഞാറ്റുപാട്ടും ഗോപാല്‍ജിയും ടീനമോളുമൊക്കെയായി അവന്‍ തിരക്കിലായിരുന്നു. പക്ഷേ, സിനിമ സംവിധാനംചെയ്ത എനിക്ക് ആ ഭാഗ്യമുണ്ടായി. ഈയിടെ അദ്ദേഹത്തെ നേരിട്ടുകണ്ടു, അടുത്തിരുന്നു, മൃദുലമായ ശബ്ദംകേട്ടു. പ്രകാശനുവേണ്ടി അദ്ദേഹത്തോട് നന്ദിയും പറഞ്ഞു. അതൊരു അപൂര്‍വഭാഗ്യവും അനുഭൂതിയുമായിരുന്നു.

കുറെ കാലമായി ഇന്ത്യയുടെ ‘മെട്രോമാന്‍’ എന്റെ മനസ്സില്‍ നിറയാന്‍ തുടങ്ങിയിട്ട്. കൊച്ചി മെട്രോയുടെ നിര്‍മാണം തുടങ്ങുന്നതു മുതല്‍ പ്രധാനമന്ത്രിവന്ന് ഉദ്ഘാടനംചെയ്യുന്ന ചടങ്ങുവരെ ഓര്‍മയിലുണ്ട്. അഴിമതിയുടെ അഴുക്കുചാലുകള്‍ക്കുനേരെ ‘stop’ ബോര്‍ഡും പിടിച്ചു നില്‍ക്കുന്ന മാന്യതയുടെ നിശ്ശബ്ദസാന്നിധ്യം ഏലാട്ടുവളപ്പില്‍ ശ്രീധരന്‍, അഥവാ ഇ. ശ്രീധരന്‍. കോടികളുടെ ബാങ്ക് ബാലന്‍സോ ജയ്വിളിക്കാന്‍ അണികളോ ഉണ്ടായാല്‍ ഈ മനുഷ്യന് ഇന്ത്യന്‍ ജനത നല്‍കുന്ന ആദരവ് ലഭിക്കില്ല. അതിന് ചങ്കുറപ്പുണ്ടാവണം, സംശുദ്ധമായ ജീവിതംവേണം.

ചെറിയ ചില ഓര്‍മച്ചിന്തുകള്‍:

രണ്ടോ മൂന്നോ വര്‍ഷംമുമ്പ് ചെറുതുരുത്തി

കലാമണ്ഡലത്തില്‍ ഒരു യാത്രയയപ്പ് നടക്കുന്നു. ഓട്ടന്‍തുള്ളല്‍ കലാകാരനായിരുന്ന ഗീതാനന്ദന്റെ അധ്യാപകവൃത്തിയില്‍നിന്നുള്ള വിടവാങ്ങല്‍ച്ചടങ്ങാണ്. സാക്ഷ്യം വഹിക്കാന്‍ ഞാനുമുണ്ട്. അനുമോദനങ്ങളും ആശംസകളും കഴിഞ്ഞ് ഗീതാനന്ദന്റെ മറുപടി പ്രസംഗം, അത് കേട്ടിരുന്നവരുടെ മുഴുവന്‍ കണ്ണുനനയിച്ചു.

സാരാംശം ഇതാണ്:

ഗീതാനന്ദന്റെ അച്ഛനും ഓട്ടന്‍തുള്ളല്‍ കലാകാരനായിരുന്നത്രെ. പേരുകേട്ട തുള്ളല്‍ക്കാരനായിരുന്നെങ്കിലും വീട്ടില്‍ പട്ടിണിയായിരുന്നു. ദാരിദ്ര്യം നേരിടാനാവാതെ തന്റെ കലയെ സ്വയം ശപിച്ച് ഒരിക്കല്‍ അദ്ദേഹം വീടുവിട്ടുപോയി.

അമ്മ പലരില്‍നിന്നും അരിയും ഉപ്പും മുളകുമൊക്കെ കടംവാങ്ങി എങ്ങനെയൊക്കെയോ ദിവസങ്ങള്‍ തള്ളിനീക്കി. കുറെ നാളുകള്‍ക്കുശേഷം അച്ഛന്‍ മടങ്ങിവരുമ്പോള്‍ വീടിനകത്തുനിന്ന് തുള്ളല്‍പ്പദം കേള്‍ക്കുന്നു. എട്ടുവയസ്സുകാരനായ ഗീതാനന്ദന്‍ തനിക്കറിയാവുന്ന രീതിയില്‍ ഓട്ടന്‍തുള്ളല്‍ ചൊല്ലിയാടുകയാണ്. ആ അച്ഛന്റെ മനസ്സുനൊന്തു. തന്നെ പട്ടിണിയുടെ പടുകുഴിയിലെത്തിച്ച ഈ കലയുടെ പിറകെയാണോ മകനും?

നിരുത്സാഹപ്പെടുത്താവുന്ന എല്ലാവഴിയും പ്രയോഗിച്ചു. മകന്‍ വഴങ്ങുന്നില്ല. അമ്മപറഞ്ഞു: ”അവന് തുള്ളലാണ് താത്പര്യം. കലാമണ്ഡലത്തിലയച്ച് പഠിപ്പിക്കണം”

കലാമണ്ഡലത്തില്‍ ചേരാനും ഫീസുകൊടുക്കാനും പണം വേണം. ചുരുങ്ങിയ സംഖ്യയേവേണ്ടൂ. പക്ഷേ, ഒരുരൂപപോലും കൈയിലില്ലാത്തവന് അതൊരു വലിയ ഭാരമാണ്.

ഒടുവില്‍ മകന്‍തന്നെ പോംവഴി കണ്ടെത്തി.

”അച്ഛനൊരു എഴുത്തെഴുതിത്തന്നാല്‍ മതി. ‘എന്റെ മകന് തുള്ളല്‍ പഠിക്കണം. ഫീസ് കൊടുക്കാന്‍ പണമില്ല. എന്തെങ്കിലും നല്‍കി സഹായിച്ചാല്‍ ഉപകാരം.’ ആ കത്തുകാണിച്ച് നാട്ടുകാരില്‍നിന്ന് ഞാന്‍ ഫീസിനുള്ള പണം സംഘടിപ്പിച്ചോളാം” കത്തുവാങ്ങി ആ കുട്ടി കവലയിലേക്കിറങ്ങി. ചിലര്‍ കളിയാക്കി. ചിലര്‍ ചില്ലറത്തുട്ടുകള്‍ കൊടുത്തു. ചില വീടുകളില്‍നിന്ന് ഒന്നോ രണ്ടോ രൂപ കിട്ടി. ഒടുവില്‍ ചെന്നുകയറിയ വീട്ടിലെ ഒരാള്‍ എഴുത്തുവാങ്ങിനോക്കി. എന്നിട്ടു ചോദിച്ചു: ”കലാമണ്ഡലത്തില്‍ ചേരാന്‍ നിനക്ക് എത്രരൂപ വേണം?”

പറഞ്ഞ പണംമുഴുവന്‍ ആ കുഞ്ഞിക്കൈകളില്‍ വെച്ചുകൊടുത്ത് അയാള്‍ പറഞ്ഞു: ”പഠിക്കാനായി ഇനി ഒരാളുടെ മുമ്പിലും കൈനീട്ടരുത്. ആവശ്യം വരുമ്പോള്‍ ഇങ്ങോട്ടുവന്നാല്‍ മതി. ഞാന്‍ തരാം.”

അത് ഇ. ശ്രീധരനായിരുന്നു. അന്ന് അദ്ദേഹം യുവാവായിരുന്നു.

കലാമണ്ഡലം ഗീതാനന്ദന്‍ അകാലത്തില്‍ നമ്മെവിട്ടുപോയി. പക്ഷേ, ഗീതാനന്ദന്റെ വാക്കുകള്‍ അന്നവിടെ കൂടിയവരുടെ മനസ്സില്‍ എന്നും മായാതെ കിടക്കും.

നന്മ ഒരാളില്‍ പെട്ടെന്ന് മുളച്ചുണ്ടാകുന്ന ഒന്നല്ല; അത് ജനിക്കുമ്പോള്‍ത്തന്നെ കിട്ടണം. 

അനുബന്ധമായി വേറൊരു ഓര്‍മ കൂടി പങ്കു വെക്കട്ടെ.

കൊടുങ്ങല്ലൂരുള്ള എന്റെ സുഹൃത്തും പ്രസിദ്ധ ഫോട്ടോഗ്രാഫറുമായ കെ.ആര്‍. സുനില്‍ പൊന്നാനിയെപ്പറ്റി ഒരു ‘സ്ഥലരേഖ’ ചിത്രങ്ങള്‍സഹിതം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അവതരിപ്പിച്ചിരുന്നു. പുരാതനമായ ചില കെട്ടിടങ്ങളും വലിയൊരു പാരമ്പര്യത്തിന്റെ അവശേഷിപ്പുകളും ഇന്നും ബാക്കിനില്‍ക്കുന്ന സ്ഥലമാണ് പൊന്നാനി. പഴയ കെട്ടിടങ്ങളുടെയും തെരുവുകളുടെയും ചിത്രങ്ങളെടുത്ത് നടക്കുമ്പോള്‍ നരച്ച് നിറംമങ്ങിയ ഒരു ബോര്‍ഡ് സുനിലിന്റെ കണ്ണില്‍പ്പെട്ടു. മറ്റുപല ബോര്‍ഡുകളുടെയും പരസ്യങ്ങളുടെയും ഇടയില്‍ വള്ളിച്ചെടികളൊക്കെ പടര്‍ന്നുകയറിയ പഴയ ലിപിയിലുള്ള ഒരു നെയിംബോര്‍ഡ്. ‘ഡോക്ടര്‍ അച്യുതമേനോന്‍’ എന്നെഴുതി, ഇതുവഴി പോവുക എന്ന അര്‍ഥത്തില്‍ ഒരു ‘ആരോമാര്‍ക്കും’.

അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, അത് മുപ്പത്തഞ്ച് കൊല്ലംമുമ്പ് മരിച്ചുപോയ ഒരു ഡോക്ടറുടെ വീട്ടിലേക്കുള്ള വഴിയാണെന്ന്. ആ ഡോക്ടര്‍ പാവപ്പെട്ട രോഗികളുടെ വീടുകളിലേക്ക് സൈക്കിളില്‍ ചെന്ന് ചികിത്സിക്കുമായിരുന്നത്രെ.

ഒരു രൂപപോലും പ്രതിഫലം വാങ്ങില്ല. നാട്ടുകാര്‍ ദൈവതുല്യനായി കണ്ടിരുന്ന ആ വ്യക്തിയുടെ വീട് സുനില്‍ കണ്ടുപിടിച്ചു. പഴയതെങ്കിലും പ്രൗഢിയും വൃത്തിയുമുള്ള ഒരു തറവാട്.

കോളിങ്ബെല്‍ അടിച്ചപ്പോള്‍ ഐശ്വര്യമുള്ള പ്രായംചെന്ന ഒരു സ്ത്രീ വാതില്‍ തുറന്നു. ഡോക്ടര്‍ അച്യുതമേനോനെപ്പറ്റി ചോദിക്കാനാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു.

”ഞാന്‍ മകളാണ്. സാറിനെ വിളിക്കാം. സാര്‍ പറഞ്ഞുതരും.”

അകത്തുനിന്ന് കടന്നുവന്ന സാറിനെക്കണ്ട് സുനിലൊന്ന് ഞെട്ടി. അത് ഇ. ശ്രീധരനായിരുന്നു. അന്ന് ഡല്‍ഹിയിലെ തിരക്കുപിടിച്ച ഔദ്യോഗിക ജോലികള്‍ക്കിടയില്‍നിന്ന് വീട്ടിലെത്തിയതാണ് അദ്ദേഹം. മനുഷ്യസ്‌നേഹിയായ ഡോക്ടര്‍ അച്യുതമേനോന്‍ ശ്രീധരന്‍ സാറിന്റെ ഭാര്യാപിതാവായിരുന്നു. ഒരു വ്യക്തിയുടെ വേരുകള്‍ തേടിപ്പോകുമ്പോള്‍ ചുറ്റും കാണുന്നതുമുഴുവന്‍ ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

വീണ്ടും പ്രകാശനിലേക്ക് വരാം…

അന്തിക്കാടിന്റെ അയല്‍പ്രദേശമായ ഏങ്ങണ്ടിയൂരിലെ എം.ഐ. മിഷന്‍ ആശുപത്രിയില്‍ നടന്ന ഒരു ചടങ്ങില്‍വെച്ചാണ് ഞാന്‍ ശ്രീധരന്‍ സാറിനെ കണ്ടത്. അന്തിക്കാട്ടുള്ളപ്പോള്‍ ഞാന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മീറ്റിങ്ങുകള്‍ക്കുള്ള ക്ഷണമാണ്. പലതും പല കള്ളങ്ങളും പറഞ്ഞ് ഒഴിവാക്കും. പക്ഷേ, ഏങ്ങണ്ടിയൂരിലെ ചടങ്ങ് ഒഴിവാക്കാന്‍ തോന്നിയില്ല. കാരണം, ക്ഷണിച്ചത് ഞാനേറെ ബഹുമാനിക്കുന്ന ഫാ. ഫ്രാന്‍സിസ് ആലപ്പാട്ടാണ്. ആലപ്പാട്ടച്ചന്‍ മറ്റൊരു ഇതിഹാസമാണ്. മാത്രമല്ല, ചടങ്ങ് ഉദ്ഘാടനംചെയ്യുന്നത് ഇ. ശ്രീധരനാണെന്ന് കേട്ടതോടെ മറ്റുതിരക്കുകളൊക്കെ മാറ്റിവെച്ച് ഞാന്‍ അങ്ങോട്ടുപോവുകയായിരുന്നു.

പ്രകാശന്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയിട്ട് ആഴ്ചകളേറെ കഴിഞ്ഞതുകൊണ്ട് തന്റെ പേര് അതില്‍ പരാമര്‍ശിച്ച കാര്യം ആരെങ്കിലുമൊക്കെ പറഞ്ഞ് ശ്രീധരന്‍ സാര്‍ അറിഞ്ഞിരിക്കുമെന്നായിരുന്നു എന്റെ ധാരണ.

”ഇല്ല. ഞാനറിഞ്ഞില്ല”

-പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹമെന്റെ കാതില്‍ പറഞ്ഞു.

”സാധാരണ തിയേറ്ററില്‍പോയി സിനിമകാണാന്‍ സമയം കിട്ടാറില്ല. എന്തായാലും ഈ സിനിമ ഞാന്‍ കാണും.”

സിനിമയിലോ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ ആരുടെയെങ്കിലും പ്രസംഗത്തിലോ തന്റെ പേരൊന്ന് പരാമര്‍ശിച്ചുകണ്ടാല്‍ ആ ഭാഗംമാത്രം അടര്‍ത്തിയെടുത്ത് ഫെയ്സ്ബുക്കിലും വാട്സാപ്പിലും പോസ്റ്റ്ചെയ്ത് സ്വയം നിര്‍വൃതികൊള്ളുന്നവരുടെ കാലമാണിത്. പ്രശസ്തര്‍ക്കുപോലും അത് ആത്മരതിയോളംപോന്ന ആനന്ദമാണ്. പക്ഷേ, ഇവിടെ ശ്രീനിവാസന്‍ എന്ന പ്രതിഭാധനനായ എഴുത്തുകാരന്‍ ഏറെ ബഹുമാനത്തോടെ സിനിമയില്‍ തന്നെക്കുറിച്ചെഴുതിയത് ശ്രീധരന്‍ സാര്‍ ശ്രദ്ധിച്ചിട്ടുപോലുമില്ല! കര്‍മത്തില്‍മാത്രം വിശ്വസിക്കുന്നവര്‍ ഒന്നിനെയും കാത്തുനില്‍ക്കാറില്ല. പ്രശംസകള്‍ക്കും പഴിപറച്ചിലുകള്‍ക്കുമെല്ലാം അപ്പുറത്താണ് അവര്‍ നില്‍ക്കുന്നത്. കര്‍മയോഗിയുടെ ലക്ഷണവും ഇതായിരിക്കാം.

മീറ്റിങ് കഴിഞ്ഞപ്പോള്‍ അവിടെ തയ്യാറാക്കിവെച്ച കാപ്പിപോലും കുടിക്കാതെ കാറിലേക്കുനടന്ന അദ്ദേഹം പെട്ടെന്നെന്തോ മറന്നതുപോലെ തിരിഞ്ഞുനിന്നു. ഞാന്‍ അടുത്തേക്ക് ഓടിച്ചെന്നപ്പോള്‍ മൃദുവായി ചോദിച്ചു:

”ആ സിനിമയുടെ പേരെന്താണെന്നാ പറഞ്ഞത്?”

”ഞാന്‍ പ്രകാശന്‍” ഞാന്‍ പറഞ്ഞു.

പ്രകാശം പരത്തുന്ന ഒരു ചിരിയോടെ നന്മകളുടെ സൂര്യന്‍ കാറിനടുത്തേക്ക് നീങ്ങി.

Tags: സത്യന്‍ അന്തിക്കാട്e sreedharanമെട്രോമാന്‍ ഇ ശ്രീധരൻ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുനാവായ-തവനൂര്‍ പാലം: ഇ. ശ്രീധരന്റെ നിവേദനം രണ്ടാഴ്ചയ്‌ക്കുള്ളില്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

അതിവേഗ റെയില്‍വേ വരും, കേരളം തീരുമാനിച്ചാല്‍

Main Article

എന്റെ ഉറപ്പില്‍ ഡോ.സിങ് കൊങ്കണിന്റെ തടസ്സം നീക്കി

കല്പാത്തിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം മെട്രോമാന്‍ ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കല്പാത്തിയുടെ പൈതൃകഗ്രാമം നിലനിര്‍ത്തുവാന്‍ എന്‍ഡിഎ വിജയം അനിവാര്യം: ഇ. ശ്രീധരന്‍

Palakkad

സമഗ്രവികസനം നടപ്പാക്കും; ഇ. ശ്രീധരന്‍; ആവേശത്തിരയില്‍ പാലക്കാട്ട് എന്‍ഡിഎ കണ്‍വന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വേണു ഗോപാലകൃഷ്ണന് കുന്‍ എക്സ്‌ക്ലൂസീവ് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചേര്‍ന്ന് കൈമാറുന്നു

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies