Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതപ്പുഴയെ കൊല്ലരുതേ

ഭാരതപ്പുഴയില്‍ രുപപ്പെടുന്ന തുരുത്ത് ഇല്ലാതാക്കാനെന്ന് പറഞ്ഞാണ് മണല്‍ വാരലിന് ന്യായീകരണം കണ്ടെത്തുന്നത്, നദിയുടെ ആഴം വര്‍ദ്ധിപ്പിക്കണമെന്നും, പ്രളയക്കെടുതി ഇല്ലാതാക്കാന്‍ ചെളി കോരണമെന്നും പറഞ്ഞ് മണല്‍ കൊള്ളയ്‌ക്ക് വഴിയൊരുക്കുന്നു. ഇതിനെ ഔദ്യോഗിക മണല്‍ക്കൊള്ള എന്നാണ് വിളിക്കേണ്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 4, 2021, 05:00 am IST
in Main Article

പരശുരാമന്‍ മഴുവെറിഞ്ഞു നേടിയ കേരളം! അവിടെ സമസ്ത മേഖലയിലും ജീവന്‍ നിലനിര്‍ത്താന്‍ ഭൂമിക്കടിയിലൂടെ നമുക്ക് ഒരു പുണ്യഗംഗാ നദിയെ കൂടി ഭഗവാന്‍ നല്‍കിയെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. അതാണ് ഭാരതപ്പുഴ. ബീഹാറിലെ ഫല്‍ഗുനദിയേപ്പോലെ. കാലവര്‍ഷത്തിലും തുലാത്തിലും നല്ല മഴ ലഭിച്ചാല്‍ നദി. അല്ലാത്തപ്പോള്‍ മണല്‍പ്പുറം.

കുടിവെള്ള ക്ഷാമത്തിനു പരിഹാരം വേണം. ജലസേചനവും വേണം. ശാസത്ര ലോകവും, ഭരണകൂടവും ,പ്രായോഗികതയും രണ്ടു തട്ടിലാണ്. അതാണ് വിഷയം. യാതൊരു പരിസ്ഥിതിക പഠനവും ഇല്ലാതെ  അനിയന്ത്രിതമായി മണല്‍ വാരാന്‍ അനുമതി നല്‍കിയത് തികച്ചും പ്രതിഷേധാര്‍ഹമാണ്. കടല്‍ ജലം നദിയിലേക്ക് ഇരച്ച് കയറി ഉപ്പ് ജലമാക്കിയിരിക്കുന്നു. കുളങ്ങള്‍, കിണറുകള്‍ ഉപയോഗശൂന്യമായി തീരുന്നു. ജൈവ വൈവിദ്ധ്യങ്ങള്‍ നശിക്കുന്നു. ഭാരതപ്പുഴയില്‍ വെള്ളമില്ല ഒഴുക്കുമില്ല. പുഴയുടെ ആരംഭത്തില്‍ ഡാം കെട്ടിയതിനാലും, പോഷകനദികളിലെ ഡാം മൂലവും പുഴക്ക് ഒഴുക്കില്ല. ഇപ്പോള്‍ ഒരു ചെക്ക്ഡാം ചെറുതുരുത്തി ഷൊര്‍ണ്ണൂര്‍ ഭാഗത്തുണ്ട്.

കേരളത്തിന്റെ ഭ്രൂപ്രകൃതി അനുസരിച്ച് സമുദ്ര ഭാഗത്തേക്കാണ് ചരിവ്. 75 കി.മീറ്റര്‍ മാത്രം വീതിയുള്ള ഇവിടെ പെയ്യുന്ന മഴവെളളം മുഴുവന്‍ മൂന്നു ദിവസം കൊണ്ട് കടലില്‍ എത്തുന്നു. അതിവര്‍ഷത്തില്‍ പ്രതിദിനം ഏകദേശം 2800 ടണ്‍ മണല്‍ നദികളില്‍ വന്നു ചേരുമെന്നാണ് ജിയോളജിസ്റ്റുകളുടെ പഠനം പറയുന്നത്. എന്നാലോ മണല്‍കടത്ത് 56000 ടണ്ണിനു മേലേയാണ്. ഇതാണ് പാരിസ്ഥിതിക പഠനം വേണം എന്ന സമരങ്ങളുടെ കാതല്‍.

എന്നാല്‍ നമ്മുടെ മുന്നില്‍ കാണുന്ന കാഴ്ചയോ? നദിയിലേക്കുള്ള ഒഴുക്ക് വഴിയെത്തുന്ന മണല്‍ പിന്നീട് തിട്ടകളായി രൂപപ്പെടുന്നു. അതിനെ അക്രീഷനെന്നു പറയും. പിന്നിട് അവിടെ ചെറുചാലുകള്‍ തനിയെ ഉണ്ടാകും അത് വഴി മണലൊഴുകി പോകും. അതിനെ ഇറോഷനെന്നും പറയും. വീണ്ടും തുരുത്ത് ഉണ്ടാകും. ഇങ്ങനെ ഭാരതപ്പുഴയില്‍ രുപപ്പെടുന്ന തുരുത്ത് ഇല്ലാതാക്കാനെന്ന് പറഞ്ഞാണ് മണല്‍ വാരലിന് ന്യായീകരണം കണ്ടെത്തുന്നത്, നദിയുടെ ആഴം വര്‍ദ്ധിപ്പിക്കണമെന്നും, പ്രളയക്കെടുതി ഇല്ലാതാക്കാന്‍ ചെളി കോരണമെന്നും പറഞ്ഞ് മണല്‍ കൊള്ളയ്‌ക്ക് വഴിയൊരുക്കുന്നു.  ഇതിനെ ഔദ്യോഗിക മണല്‍ക്കൊള്ള എന്നാണ് വിളിക്കേണ്ടത്. ദേശമംഗലം – ചെങ്ങണം കുന്ന് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം ട്രക്കുകള്‍ പുഴയിലിറക്കി ജെസിബി ഉപയോഗിച്ച് അനിയന്ത്രിത മണല്‍ഖനനം നടത്തുന്നു. ഇപ്പോള്‍ അവിടവിടെ അഗാധഗര്‍ത്തങ്ങള്‍രുപപ്പെട്ടിരിക്കുന്നു.  

മഴക്കാലത്ത് ഇവിടം കയങ്ങളായി മാറും. മരണങ്ങളുമുണ്ടാകാം. ചെറുതുരുത്തി – ഷൊര്‍ണ്ണൂര്‍ ഭാഗത്ത് ചെക്ക്ഡാം ഉണ്ട്. ചെക്ക്ഡാമിന്റെ മുകള്‍ ഭാഗത്ത് ഡ്രഡ്ജിംഗ് ആണ് നടക്കുന്നത്. ചെളിനീക്കം ചെയ്യുകയാണെന്ന വ്യാജേന വലിയ ട്രക്കുകളില്‍ മണല്‍ കടത്തുകയാണ്. ഇതാണ് ഞാന്‍ കണ്ടതും പഠിച്ചതുമായ ഭാരതപ്പുഴയുടെ അവസ്ഥ. അതിനാല്‍ പരിസ്ഥിതി ആഘാതപഠനത്തിലൂടെ നിയന്ത്രിത അളവില്‍ മണലെടുക്കുക. തുരുത്തുകള്‍ പുഴയില്‍ തന്നെ നികത്തി ഒഴുക്കിനു പാകമാക്കികൊടുക്കുക. തുരുത്തുകള്‍ രൂപപ്പെട്ടാല്‍ അവിടെക്ക് ധാരാളം മണല്‍ വരും. ചാലുകള്‍ രൂപപ്പെടും. വീണ്ടും തുരുത്തുകള്‍ കുടും. അതിനാല്‍ അവിടെ തന്നെ നികത്തണം. എന്നാല്‍ പ്രാദേശിക, ജില്ലാ, സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് മാഫിയകളുമായുള്ള ബന്ധമാണ് മണല്‍ കൊള്ളയ്‌ക്ക് അവസരമൊരുക്കുന്നത്. ഇത് നിയന്ത്രിച്ചേ മതിയാകു.വര്‍ത്തമാനകാല തലമുറക്കും, ഭാവി തലമുറകള്‍ക്കും കുടിവെള്ളം കിട്ടാക്കനി ആകാതിരിക്കാനാണ് ഇത്രയും സൂചിപ്പിച്ചത്. ഇങ്ങനെ ഭാരതപ്പുഴയെ സംരക്ഷിക്കാനും കഴിയും. ഇത് ലഘുവായ ചെലവ് കുറഞ്ഞ സംരക്ഷണ രീതിയാണ്.

ഏലൂര്‍ ഗോപിനാഥ്

ഭാരതപ്പുഴ സംരക്ഷണ സമിതിയംഗം

Tags: Bharathapuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വാമിനി അവന്തിക ഭാരതി (ഇടത്ത്) മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി (നടുവില്‍) യോഗി അഭിനവ ബാലാനന്ദ ഭൈരവ (വലത്ത്)
Kerala

എസ് എഫ്ഐ നേതാവും പഴയ നക്സലൈറ്റിന്റെ മകളുമെല്ലാം ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാര്‍; മലപ്പുറത്തെ കുംഭമേളയുടെ നട്ടെല്ല് ഇവര്‍

Kerala

ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു; മഹാമാഘ മഹോത്സവത്തിന് അനുമതി നൽകി സർക്കാർ

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

തിരുനാവായില്‍ പണ്ട് നടന്ന മാമാങ്കം ദക്ഷിണേന്ത്യയിലെ തന്നെ മഹാകുംഭമേളയായിരുന്നു; മലപ്പുറത്തെ മഹാകുംഭമേളയ്‌ക്ക് പിന്നില്‍ ഈ സ്വാമി

Varadyam

പുഴയെ പണ്യാഹമാക്കാം

Kerala

ഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍, ഒരാളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.