അതു സഹിക്കവയ്യാതെ ഒരു ദിവസം ശിവാജിയോട് പറഞ്ഞു, ഇതെനിക്ക് കാണാന്‍ വയ്യ പരിഹാരം ഉണ്ടാക്കണം. കൊണ്ഡണ ദുര്‍ഘടം പിടിച്ചൊരു കോട്ടയാണ്. കോട്ടയുടെ കാവല്‍ക്കാരനാകട്ടെ, ഉദയഭാനു റാഠോഡ് വലിയ ശൂരനായ രജപുത്രനായിരുന്നു. ഈ പരിതസ്ഥിതിയില്‍ എന്ത് ചെയ്യണം എന്ന് ശിവാജിക്കറിയാമായിരുന്നു. യുദ്ധം ദീര്‍ഘകാലം കൊണ്ടുപോകരുത്. ഒരു വെടിക്ക് രണ്ടുപക്ഷിയെന്നപോലെ പദ്ധതി പെട്ടെന്ന് നടപ്പിലാക്കണം.
ശിവാജി സഹപ്രവര്‍ത്തകരുടെ മുന്നില്‍ വിഷയം വച്ചു. കൊണ്ഡാണ കീഴടക്കുന്ന കാര്യം സ്വയം സുബേദാര്‍ താനാജി മാലസുരെ ഏറ്റെടുത്തു. ശിവാജിയുടെ ബാലമിത്രമായിരുന്നു താനാജി. അഫ്സല്‍ഖാന്‍ പ്രകരണത്തിലും താനാജി അതുലനീയമായ പരാക്രമം പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. താനാജിക്ക് ശിവാജി രണതാമ്പൂലം നല്കി സമ്മാനങ്ങള്‍ കൊടുത്ത് യാത്രയാക്കി.
താനാജി കൊണ്ഡാണ ആക്രമിക്കാനുള്ള ദിവസം നിശ്ചയിച്ചു. അനുജനായ സൂര്യാജിയെയും 500 മറ്റു മാവളീവീരന്മാരെയും തിരഞ്ഞെടുത്തു. ഇന്നും മഹാരാഷ്ട്രത്തിലെ ലോകഗീതത്തില്‍ കൂടി താനാജിയുടെ പുണ്യനാമം ഓരോ വീട്ടിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ലോകഗീതത്തില്‍ ഈ സംഭവം ഇങ്ങനെ വിവരിച്ചിരിക്കുന്നു.
താനാജിയുടെ മകനായ രായബായുടെ വിവഹം നിശ്ചയിച്ചിരിക്കയായിരുന്നു. എന്നാല്‍ കര്മവീരനായ താനാജി പ്രാഥമികത സ്വരാജ്യത്തിനായിരുന്നു നല്‍കിയത്. ശിവാജിയുടെ ആഗ്രഹം പൂര്‍ത്തിയാക്കണം. കൊണ്ഡാണയുടെ വിജയത്തിനുശേഷം രായബയുടെ വിവാഹം എന്നു നിശ്ചയിച്ചു. ആക്രമണത്തിന്റെ തിഥി നിശ്ചയിച്ചു. 1670 ഫെബ്രുവരി നാലിന് രാത്രി. ഈ കോട്ടയുടെ രണ്ടുഭാഗത്തെ മതില് ഉണ്ടായിരുന്നുള്ളൂ. അവിടങ്ങളില്‍ ഉദയഭാനുവിന്റെ രാജപൂത്സേന കാവല്‍ നില്‍പ്പുണ്ടായിരുന്നു. മറ്റു രണ്ടുഭാഗങ്ങളില്‍ പ്രകൃതി നിര്‍മിതമായ ഉയര്‍ന്ന കല്ഭിത്തിയുണ്ടായിരുന്നു, കീഴ്ഭാഗം അഗാധ കൊക്കയായിരുന്നു. ആ വഴി മനുഷ്യര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ആ ഭാഗങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. താനാജിയുടെ പരാക്രമം ആ വഴിക്കായിരുന്നു. യശവന്തീ എന്നു പേരുള്ള ഉടുമ്പിനെ ഉപയോഗിച്ചാണ് താനാജിയും കൂട്ടരും കോട്ടയിലേക്ക് പ്രവേശിച്ചത് എന്ന് ലോകഗീതത്തില്‍ വര്‍ണിക്കുന്നു.
മദ്ധ്യരാത്രിയുടെ അന്ധകാരത്തില്‍ സ്വരാജ്യത്തിന്റെ വീരസൈനികര്‍ പര്‍വതത്തിന്റെ ദുര്‍ഗമമായ ഭാഗത്തുകൂടി കോട്ടയില്‍ കയറാനാരംഭിച്ചു. ആദ്യം കയറിയവര്‍ കൈയില്‍ കരുതിയിരുന്ന കയര്‍ താഴോട്ടിട്ട് അതു പിടിച്ച് മറ്റും സൈനികരും കോട്ടയുടെ മുകളിലെത്തി. 500 സൈനികരും പൂച്ചകളെപ്പോലെ പാദങ്ങള്‍ വെച്ചുകൊണ്ട് രാക്ഷസന്മാരെപ്പോലെ വാളൂരി പുറപ്പെട്ടു.
കോട്ടയിലെ കാവല്ക്കാര് കാര്യം മനസ്സിലാക്കി. അപ്പോഴേക്കും മറാഠാ വീരന്മാര് മിന്നല്‍ വേഗത്തില്‍ കാവല്ക്കാരെ കൊല്ലാനാരംഭിച്ചു. ഹരഹര മഹാദേവ് എന്ന പോര്‍വിളിയോടെ കോട്ടയില്‍ മാവളിവീരന്മാര്‍ തങ്ങളുടെ പരാക്രമം പ്രകടിപ്പിക്കുകയായിരുന്നു. ആ യുദ്ധാരവത്തില് മുഴുവന്‍ കോട്ടയും ഉണര്‍ന്നു. ഉദയഭാനുവിന്റെ സൈനികര്‍ പരിഭ്രമിച്ചു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: