മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പ്രവര്‍ത്തന വിജയം ഉണ്ടാകുന്നതുവഴി പുതിയ പദ്ധതികള്‍ രൂപകല്പന ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട് ദുരയാത്ര വേണ്ടിവരും. ദേഹാസ്വാസ്ഥ്യത്താല്‍ ഔദ്യോഗിക യാത്രമാറ്റിവയ്ക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
അവസരോചിത ഇടപെടലുകളാല്‍ അബദ്ധങ്ങള്‍ ഒഴിവാക്കും. വാഹനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. പ്രത്യുപകാരം ചെയ്യാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥനാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ആഗ്രഹപൂര്‍ത്തീകരണത്തിന് അശ്രാന്ത പരിശ്രമം വേണ്ടിവരും. നിരാലംബര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ തയാറാകും. പുതിയ വിദ്യപഠിക്കാന്‍ സാഹചര്യമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
അര്‍ഹമായ പൂര്‍വികസ്വത്ത് രേഖാമൂലം ലഭിക്കും. പുനപരീക്ഷയില് വിജയശതമാനം വര്‍ധിക്കും. മുന്‍കോപം നിയന്ത്രിക്കണം. കടം കൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചുകിട്ടും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഗൃഹനിര്‍മാണം പുനരാരംഭിക്കും. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ നിഷ്പക്ഷ നിലപാടു സ്വീകരിക്കും. പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പ്രവൃത്തി മണ്ഡലങ്ങളില്‍ ഉണര്‍വുണ്ടാകും. നാഡീരോഗ പീഡകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. പണമിടപാടുകളില്‍ വളരെ സൂക്ഷിക്കണം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പ്രതികൂല സാഹചര്യങ്ങള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ സാധിക്കും. ആശയ വിനിമയത്തില്‍ അപാകത ഉണ്ടാകാതെ സൂക്ഷിക്കണം. ഉപരിപഠനത്തിന് അവസരം ലഭിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പരീക്ഷയില്‍ തൃപ്തിയുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഠിന പ്രയത്നം വേണ്ടിവരും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വിമര്‍ശനങ്ങളും പരിഹാസങ്ങളും ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ സഹായിക്കും. സുഹൃത്തിന്റെ ഉപദേശത്താല്‍ ഉപരിപഠനത്തിന് ചേരും. അശ്രദ്ധ കൊണ്ട് വീഴ്ചയ്ക്കു സാധ്യതയുണ്ട്.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഊഹക്കച്ചവടത്തില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകും. സംസര്‍ഗഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. വിട്ടുവീഴ്ചാ മനോഭാവത്തില്‍ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. ഉദ്ദേശിച്ച സ്ഥലത്തേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സാമ്പത്തിക വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതനാകും. പുത്രന്റെ ഉത്തരവാദിത്തമുള്ള സമീപനത്തില്‍ ആശ്വാസം കണ്ടെത്തും.വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവയ്ക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ആരോഗ്യം തൃപ്തികരമായിരിക്കും. വിദഗ്ധ നിര്‍ദ്ദേശത്താല്‍ ഹ്രസ്വകാല പദ്ധതികളില്‍ പണം നിക്ഷേപിക്കും. ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും. പിതാവിന് അഭിവൃദ്ധിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: