ലക്നൗ: ഹത്രാസ് കൊലപാതക കേസില്‍ പാര്‍ട്ടി നേതാവിനുള്ള പങ്കിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് നിയന്ത്രണം വിട്ട് പെരുമാറി സമാജ്വാദി പാര്‍ട്ടി(എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. തിങ്കളാഴ്ച ഹത്രാസ് ജില്ലയില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മകളെ ശല്യം ചെയ്തതിന് പൊലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. തിങ്കളാഴ്ച വൈകിട്ട് സസ്നി പ്രദേശത്തെ നൗജാര്പൂര് ഗ്രാമത്തിലായിരുന്നു സംഭവം. 51-കാരനായ അംരിഷിനാണ് കൃഷിയിടത്തില്‍ നില്ക്കുമ്പോള് വെടിയേറ്റത്.
തന്നെ ഒരാള്‍ ശല്യം ചെയ്തിരുന്നുവെന്നും ഇതിനെതിരെ പിതാവ് 2018-ല്‍ സസ്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും മകള്‍ പറയുന്നു. തുടര്‍ന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത നാലുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നും പെണ്‍കുട്ടി പറയുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ കൊലപാതകത്തില്‍ പാര്‍ട്ടി നേതാവിന്റെ പങ്ക് സംബന്ധിച്ച ആരോപണത്തെക്കുറിച്ചുള്ള പത്രപ്രവര്‍ത്തകന്റെ ചോദ്യമാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.
മാധ്യമപ്രവര്‍ത്തകനെ വിമര്‍ശിച്ച അദ്ദേഹം ഏത് വാര്‍ത്താ ചാനലില്‍ നിന്നാണെന്നും ചോദിച്ചു. ‘ബിക് ഗയേ ഹോ തും(നിങ്ങളെ വിറ്റിരിക്കുന്നു)… എന്താണ് നിങ്ങളുടെ വാര്‍ത്താ ചാനലിന്റെ പേര്’ എന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. നീതിവേണമെന്നും എസ്പി നേതാവായ ഗൗരവ് ശര്‍മയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടി ആരോപിക്കുന്ന വീഡിയോ ഇതിനിടെ പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: