പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് തവണ മത്സരിച്ച മന്ത്രി ബാലന് ഒഴിഞ്ഞുനില്ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ തരൂര്‍ മണ്ഡലത്തില്‍ ഭാര്യ ഡോ.കെ.പി. ജമീലയെ മത്സരിപ്പിക്കാന്‍ നീക്കം.
നീണ്ട തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ലിസ്റ്റില്‍ കെ.പി. ജമീലയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിണറായി പക്ഷക്കാരായ പി.കെ. ശശി, എം.ബി. രാജേഷ്, സി.കെ. ചാത്തുണ്ണി, വി.കെ. ചന്ദ്രന്, വി. ചെന്താമരാക്ഷന് എന്നിവര്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തതായി അറിയുന്നു.
സംവരണമണ്ഡലങ്ങളായ തരൂര്‍, കോങ്ങാട് എന്നിവയില്‍ ഒന്നില്‍ ജമീലയെ മത്സരിപ്പിക്കണെന്നാണ് ആവശ്യം. കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് മരിച്ച സാഹചര്യത്തില്‍ ഈ സീറ്റിലും പുതിയ ആളെ തേടുകയാണ്. ഇക്കാര്യത്തില്‍ പ്രതികരണം തേടിയ മാധ്യമങ്ങളില്‍ നിന്നും മന്ത്രി ബാലന് ഒഴിഞ്ഞു മാറി. അന്തിമതീരുമാനം പാര്‍ട്ടി സംസ്ഥാനസമിതിക്ക് വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: