കൊട്ടാരക്കര: എഴുകോണ്‍ പോലീസ് സ്റ്റേഷന്റെ ദുരിതങ്ങള്‍ക്ക് അവസാനമാകുന്നു. പുതിയ ബഹുനില മന്ദിരം നണ്ടിര്മിക്കുന്നതിന് 1.65 കോടി രൂപ അനുവദിച്ചതിന് ഭരണാനുമതിയായി. അറുപറക്കോണം വെട്ടിലക്കോണത്ത് അനുവദിച്ച 20 സെന്റ് ഭൂമിയിലാണ് പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുക. കെഐപണ്ടി വക ഭൂമി നേരത്തേതന്നെ ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.
ഹൈടെക് സൗകര്യങ്ങളോടെയാണ് പുതിയ മന്ദിരം നണ്ടിര്മ്മിക്കുക. ഗ്രൗണ്ട് ഫ്ളോറില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍, ക്രമസമാധാന ചുമതലയുടെ സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കുള്ള പ്രത്യേക ക്യാബിനുകള്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരുടെയും റൈറ്റര്‍മാരുടെയും മുറികള്‍, സ്ത്രീകള്‍, പുരുഷന്മാര്, ട്രാന്സ്ജന്ഡറുകള് എന്നിവര്‍ക്കുള്ള പ്രത്യേക ലോക്ക് അപ്പുകള്‍, സിസിടിവി കണ്‍ട്രോള്‍മുറി, വയര്‍ലെസ് മുറി, സന്ദര്‍ശകരുടെ വിശ്രമമുറികള്‍, ടോയ്ലറ്റുകള് എന്നിവ സജ്ജമാക്കും.
പൊളിഞ്ഞ കെട്ടിടത്തില്‍ നിന്നും ആശ്വാസം
ആള്‍താമസമില്ലാതെ കിടന്ന വീടാണ് അറ്റകുറ്റപ്പണികള്‍ നടത്തി 2005ല്‍ എഴുകോണ്‍ പോലീസ് സ്റ്റേഷനുവേണ്ടി ഒരുക്കിയെടുത്തത്. രണ്ടുതവണ ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും സ്ഥിതി പരിതാപകരമാണ്. ഇടുങ്ങിയ മുറികളിലാണ് പോലീസ് ഓഫീസര്‍മാര്‍ക്കുള്ളത്. സിഐയും എസ്ഐമാരുമടക്കം 50 പോലീസ് ഉദ്യോഗസ്ഥരാണ് നിന്നുതിരിയാനിടമില്ലാത്ത സ്റ്റേഷനണ്ടില് വലയുന്നത്.
വനിതാ പോലീസുകാര്‍ക്ക് പ്രത്യേകം വിശ്രമമുറിയോ ടൊയ്ലറ്റ് സംവിധാനങ്ങളോ ഈ വാടക കെട്ടിടത്തില്‍ ഇല്ല. പരാതിയുമായി എത്തുന്നവര്‍ക്ക് സ്റ്റേഷന്റെ മുറ്റത്ത് നില്‍ക്കേണ്ട ഗതികേടാണ്. തൊണ്ടി സാധനങ്ങളൊക്കെ സ്റ്റേഷന് പരിസരത്ത് പലയിടത്തായി നിരത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയുമുണ്ട്. ഒപ്പം ഇഴജന്തുക്കളുടെ ശല്യവും. പലപ്പോഴും പാമ്പുകളെ ഇവിടെ നിന്നും പിടികൂടിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: