തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ പ്രചരിപ്പിക്കുന്നതിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന അന്ന് തന്നെയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്.
സമൂഹ മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണ്ണാടക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 1.51 കോടിയാണ് പ്രതിഫലം. ജനുവരി 13ന് ചേര്‍ന്ന ഇവാല്യുവേഷന് കമ്മിറ്റിയാണ് സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത്. വിവിധ കമ്പനികളുടെ പ്രസന്റേഷന് മാര്‍ക്കും ഫിനാന്‍ഷ്യല്‍ സ്കോറും പരിശോധിച്ച ശേഷമാണ് കമ്പനിയെ തെരഞ്ഞടുത്തിരിക്കുന്നത്.
ഇത് കൂടാതെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ യൂടൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രചരണം നടത്തുന്നതിന് 26.52 ലക്ഷം രൂപ സിഡിറ്റ് മുഖാന്തരം സ്വകാര്യ കമ്പനിക്കു നല്‍കിയും ഉത്തരവിറങ്ങി. ഇതിനായി തുകയുടെ 50 ശതമാനം മുന്‍കൂറായും അനുവദിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപിപ്പിക്കുന്നതിനാണ് നിലവില്‍ കരാറിലെത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ മൂന്ന് കമ്പനികളാണ് അപേക്ഷിച്ചത്. ഇതില്‍ സകുറ സൊലൂഷന് എന്ന കമ്പനി നിബന്ധനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. മറ്റൊരു കമ്പനിയായ ആഡ് ഇന്ത്യ അഡൈ്വര്‍ട്ടൈസേഴ്സ് എന്ന കമ്പനി ഉയര്‍ന്ന തുകയാണ് ആവശ്യപ്പെട്ടതെന്നും ഉത്തരവില്‍ പറയുന്നു. ഒടുവില്‍ ഏറ്റവും കുറഞ്ഞ തുകയായ 1,51,23000 രൂപ രേഖപ്പെടുത്തിയ കണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ കരാര്‍ നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് വകുപ്പാണ് ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: