തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രവര്‍ത്തകരിലെ ഒരു വിഭാഗം ബിജെപിയിലേക്ക് മാറും. കോണ്‍ഗ്രസ് നേതാവും വയനട് എംപിയുമായ രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കെ. സുധാകരന്‍ എംപി. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അഖിലേന്ത്യാ തലത്തില്‍ ബിജെപി വളര്‍ന്നെങ്കില്‍ ആ പാര്‍ട്ടിയിലേക്ക് പോയിരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ളവരാണണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാന എതിരാളിയായി കണക്കാക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇല്ലാതായാല്‍ പിന്നീടുള്ള സാധ്യത ബിജെപിക്കാണോയെന്ന ചോദ്യത്തിന് അതെ എന്ന് പറഞ്ഞ കെ. സുധാകരന്‍ താനും രാഹുലും പറയുന്നത് ഓരേ കാര്യമാണെന്നും പറഞ്ഞു.
സിപിഎമ്മിന്റെ തെറ്റായ രാഷ്‌ട്രീയ സമീപനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിലുണ്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടും എന്നതില്‍ തനിക്ക് യോജിപ്പില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും ഒന്നല്ല. കോവിഡ് സമയത്താണ് തദ്ദേശ തെരഞ്ഞെടുപ്പ് വന്നത്. ആ സമയത്ത് യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങളില്‍ പോകാന്‍, വീടുകളില്‍ പോകാന്‍, വോട്ടര്‍മാരെ കാണാന്‍, വോട്ടു ചോദിക്കാന്‍, രാഷ്‌ട്രീയം പറയാന്‍ കഴിഞ്ഞില്ല.
വാളന്റിയര്‍ കാര്‍ഡ് കൊടുത്തത് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാത്രമാണ്. എന്നാല്‍ ഇപ്പോഴത്തെ രാഷ്‌ട്രീയാന്തരീക്ഷം യുഡിഎഫിന് അനുകൂലമായി മാറി. പ്രവര്‍ത്തകര്‍ക്ക് എവിടെ പോകാനും ആരേയും കാണുകയും ചെയ്യാം. കൂടാതെ തെരഞ്ഞടുപ്പ് മുന്നൊരുക്കങ്ങളില്‍ എഐസിസിയും ഇടപെടുന്നുണ്ട്. മുമ്പൊരിക്കലും എഐസിസി ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: