പട്ന: അറുപത് വയസിന് മുകളിലുള്ളവര്‍ക്കും 45-59 പ്രായപരിധിയിലുള്ള ഗുരുതര രോഗം ബാധിച്ചവര്‍ക്കുമുള്ള കോവിഡ് വാക്സിനേഷന് ഇന്ന് ആരംഭിച്ചിരിക്കെ, ബിഹാറില്‍ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രതിരോധ കുത്തിവയ്പിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയെന്ന നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തീരുമാനം.
രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവയ്പ് സൗജന്യമായി എടുക്കാം. രാജ്യത്തെ സ്വാകാര്യ ആശുപത്രികളില്‍ മാത്രമാണ് പണം നല്‍കേണ്ടത്. അധികാരത്തില്‍ വന്നാല്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ വാക്സിനുകള്‍ സൗജന്യമായി ലഭ്യമാക്കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടം മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പട്നയിലെ ഐജിഐഎംസ് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി നിതീഷ് കുമാറും വാക്സിന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: