യാങ്കൂണ്‍: മ്യാൻമറിൽ പട്ടാള അട്ടിമറിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ മരണം 18 ആയി. സംഘർഷത്തിൽ 30 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനകീയ പ്രക്ഷോഭത്തെ നിഷ്‌ക്കരുണം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യു.എന്‍ മനുഷ്യാവകാശ സംഘടന 18 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ വെടിവെപ്പിലാണ് മരണം സംഭവിച്ചത്. യാങ്കൂണ്‍, ഡാവെ, മാന്‍ഡലെ, മൈക്ക്, ബാഗോ, പോക്കോക്കു നഗരങ്ങളിലാണ് വെടിവെപ്പ് നടന്നത്. ഗ്രനേഡുകളും കണ്ണീര്‍വാതകവും അടക്കം പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം ഉപയോഗിച്ചു. മ്യാന്മറിലെ സൈന്യത്തിന്റെ ക്രൂരതയെ അപലപിക്കുന്നതായി യുഎന്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചിരുന്നവര്‍ക്കെതിരെയാണ് ഈ ആക്രമണം ഉണ്ടായത്. ആങ്ങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാര്‍ തന്നെ വരണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
യാങ്കൂൺ, ഡാവെ, മാൻഡലെ, മൈക്ക്, ബാഗോ, പോക്കോക്കു എന്നീ നഗരങ്ങളിലാണ് വെടിവെപ്പ് നടന്നത്. പ്രക്ഷോഭകാരികൾക്ക് നേരെ പോലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി യുഎൻ അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ നടത്തുന്ന അക്രമം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ വക്താവായ രവിന ഷംദസാനി പറഞ്ഞു.
ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടന്നത്. ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചാണ് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്കെത്തിയത്. മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ചുമതലയിലിരുന്ന ആങ്ങ് സാന്‍ സൂചിയെയും മുതിർന്ന ഭരണ കക്ഷി നേതാക്കളെയും സൈന്യം തടവിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: