തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ നിരക്ക് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടും, കേരള സര്‍ക്കാര്‍ അതിനെതിരെ നിലപാടെടുക്കുന്നത് മോട്ടോര്‍ തൊഴിലാളികളെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന നടപടിയാണെന്ന് ബിഎംഎസ് മോട്ടോര്‍ ഫെഡറേഷനുകളുടെ സംയുക്ത യോഗം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്, ബിഎംഎസ് നേതൃത്വത്തിലുള്ള മോട്ടോര്‍ ഫെഡറേഷനുകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ടിന് സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കരിദിനമാചരിക്കും.
എറണാകുളത്ത് ചേര്‍ന്ന മോട്ടോര്‍ ഫെഡറേഷന് സംസ്ഥാന ഭാരവാഹികളുടെ യോഗം ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്ശന് ഉദ്ഘാടനം ചെയ്തു. കേരള ഹെവി മോട്ടോര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എ.സി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ഖജാന്‍ജി ആര്. രഘുരാജ്, ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ്.ആര്. തമ്പി, ഓട്ടോറിക്ഷാ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്, ഫെഡറേഷന് സംസ്ഥാന ഭാരവാഹി ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: