അനില്‍ജി
കോട്ടയം: ഇനി അധിക ദിവസങ്ങളില്ല നിയമസഭാ തെരഞ്ഞെടുപ്പിന്. സമയം തെളിഞ്ഞു കഴിഞ്ഞു. മുന്നണികളില്‍ സീറ്റു വിഭജിക്കണം, മെച്ചപ്പെട്ട സീറ്റുകള്‍ തരപ്പെടുത്തണം, സ്ഥാനാര്‍ഥികളെ കണ്ടെത്തണം. ഇതിനെല്ലാം കൂടി 19 ദിവസവും. അന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
എന്‍ഡിഎയിലും എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റു വിഭജന ചര്‍ച്ചകള്‍ മുറുകി. ഏറെക്കുറെ ധാരണയായെങ്കിലും അന്തിമ ചര്‍ച്ച നടക്കാനിരിക്കുന്നതേയുള്ളു. െൈകവശമുള്ള സീറ്റുകള്‍ അതേ പാര്‍ട്ടികള്‍ക്ക് ലഭിച്ചേക്കും. പലരും കൂടുതല്‍ സീറ്റിന് പിടിവലിയിലാണ്. അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ഉള്ള സീറ്റ് കാക്കാനുള്ള ശ്രമത്തിലാണ് മറ്റു ചിലര്‍. സീറ്റു വിഭജനം പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ അന്തിമമമായി തീരുമാനിക്കണം.
ചെറുപ്പക്കാര്‍ക്ക് മുന്‍തൂക്കം
മൂന്ന് മുന്നണികളും ഇക്കുറി ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും മുന്‍ഗണന നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പഴയ പ്രമുഖരെ തഴയുമെന്നല്ല. അവരില്‍ ചിലര്‍ക്കെങ്കിലും ഇക്കുറി പാര്‍ട്ടിക്കാര്യമൊക്കെ പറഞ്ഞ് വീട്ടിലോ പാര്‍ട്ടി ഓഫീസിലോ ഇരിക്കേണ്ടിവരുമെന്നുറപ്പ്. മൂന്നു തവണ മത്സരിച്ചവരെ പലരെയും ഒഴിവാക്കും. തദ്ദേശ രെഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും പുതുമുഖങ്ങളെയും ചെറുപ്പക്കാരെയുമാണ് കൂടുതലായും രംഗത്തിറക്കിയത്. അതിന്റെ പ്രയോജനം ലഭിച്ചു.
ജാതിയും മതവും
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാതിയും മതവുമാണ് എല്‍ഡിഎഫിലും യുഡിഎഫിലും പ്രധാനം. ജാതി, മത സമവാക്യങ്ങളെന്ന ഓമനപ്പേരിലാണ് വര്‍ഗീയതയെ ഇരുകൂട്ടരും താലോലിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പലപ്പോഴും ജനാധിപത്യത്തിന് നാണക്കേടുണ്ടണ്ടാക്കുന്ന തരത്തിലാണെന്നതാണ് സത്യം. മണ്ഡലങ്ങളിലെ പ്രധാന മതം, ജാതി എന്നിവയാണ്, സ്ഥാനാര്‍ഥിയുടെ മേന്മയേക്കാള്‍ വിലയിരുത്തുക. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനും അധികം സമയമില്ല. എന്തെന്നാല്‍ മാര്‍ച്ച് 19 വരെ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയൂ. 20ന് സൂക്ഷ്മ പരിശോധന. അതോടെ പ്രചാരണം ഉഷാറാകും.
ചരടുവലികള്‍ തകൃതി
ഒരിക്കല്‍ക്കൂടി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നര്‍, പുതുമുഖ ലേബലുള്ളവര്‍, യുവജനങ്ങള്‍, പ്രാദേശിക നേതാക്കള്‍ തുടങ്ങി സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യമുള്ളവരെല്ലാം നേതാക്കളെക്കണ്ടണ്ട് കാലുപിടിച്ചും സോപ്പിട്ടും കഴിവു പറഞ്ഞും ശ്രമം തുടരുന്നുണ്ട്. കേഡര്‍ പാര്‍ട്ടികളില്‍ അതിന് ഇടമില്ല. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികളെ വേണ്ടെണ്ടന്ന് പതിവുപോലെ കോണ്‍ഗ്രസ് പറയുന്നുണ്ടെണ്ടങ്കിലും, അതില്ലെങ്കില്‍ എന്തു കോണ്‍ഗ്രസ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: