Categories: Kerala

അന്ന് അങ്ങനെ ഇന്നിങ്ങനെ: വി.എസിന്റെ തോല്‍വിക്കും വെട്ടിനിരത്തലുകള്‍ക്കും കാല്‍നൂറ്റാണ്ട്

പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2006ലാണ് മുഖ്യമന്ത്രിക്കസേരയില്‍ വിഎസിന് എത്താന്‍ സാധിച്ചത്. എന്നാല്‍, പാര്‍ട്ടി വിഭാഗീയത ആളിക്കത്തിയതോടെ മുഖ്യമന്ത്രി പദവി വിഎസിന് മുള്‍ക്കിരീടമാവുകയുമായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ വി.എസ് തെരഞ്ഞെടുപ്പ് ചിത്രത്തിലെങ്ങും ഉണ്ടായിരിക്കില്ലെന്നതാണ് പ്രത്യേകത.

Published by

പി. ശിവപ്രസാദ്  

ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനാര്‍ഥി, പാര്‍ട്ടി സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎം സഖാക്കള്‍ കാലുവാരി തോല്‍പ്പിച്ചിട്ട് കാല്‍നൂറ്റാണ്ട്. പാര്‍ട്ടിയിലെ വെട്ടിനിരത്തലിനും ഇതേ പ്രായം. പ്രായം 98ല്‍ എത്തിയ കഥാനായകന്‍ പക്ഷേ, 15-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രംഗത്തെങ്ങും ഉണ്ടാവില്ല.

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കോട്ടയായ മാരാരിക്കുളത്ത് മത്സരിക്കു മ്പോള്‍ വിജയം സുനിശ്ചിതമെന്നായിരുന്നു വി.എസിന് പ്രതീക്ഷ. യുഡിഎഫിന്റെ സ്ഥിരം തോ ല്‍ക്കുന്ന സ്ഥാനാര്‍ഥി അഡ്വ.പി.ജെ. ഫ്രാന്‍സീസായിരുന്നു എതിരാൡ ഫലം വന്നപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അട്ടിമറിയായി അത്. 1968 വോട്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് ജയം. സിപിഎമ്മിലെ വിഭാഗീയതയില്‍ പാര്‍ട്ടിയിലെ പ്രബലന്‍ അന്ന് ‘രക്തസാക്ഷിയായി.’

ഒരു വിഭാഗം ആസൂത്രിതമായി വിഎസിന്റെ പാലം വലിക്കുകയായിരുന്നു. തുട ര്‍ന്നിങ്ങോട്ട് വെട്ടിനിരത്തലിന്റെ കാലം. തെരഞ്ഞടുപ്പ് കമ്മിറ്റിയുടെ പ്രധാന ചുമതലക്കാരനായ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. പളനിയെ നടപടിയെടുത്ത് പുറത്താക്കി. പിന്നീട് പലപ്പോള്‍, വിഎസിന്റെ തോല്‍വിയില്‍ പങ്കില്ലെന്ന് പളനി പറഞ്ഞിരുന്നു.

പാര്‍ട്ടി കമ്മിറ്റികള്‍ നല്ല ശതമാനവും നിര്‍ജ്ജീവമായിരുന്നു. വിഎസ് പങ്കെടുത്ത മേഖലാ സമ്മേളനങ്ങളില്‍ പോലും 20 ശതമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തതെന്നും പളനി വ്യക്തമാക്കി.പക്ഷേ, 2011ലെ  നിയമസഭാ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് വിഎസ് വിരുദ്ധ ചേരിയിലെന്ന് അറിയപ്പെടുന്ന തോമസ് ഐസക്ക് ഇവിടെ തുടര്‍ച്ചയായി ജയിച്ചു. മാരാരിക്കുളത്ത് രണ്ടു തവണയും. മണ്ഡലം പുനഃസംഘടനയില്‍ മാരാരിക്കുളം ഇല്ലാതായി ആലപ്പുഴ ആയപ്പോഴും ഐസക്ക് വിജയം ആവര്‍ത്തിക്കുന്നു. മണ്ഡലത്തിലെ പ്രധാന വോട്ട് ബാങ്കായ സംഘടിത മതവിഭാഗത്തിന്റെ പിന്തുണയോടെ വിഎസ് വിരുദ്ധര്‍ നടത്തിയ നീക്കത്തിലാണ് അച്യുതാനന്ദന്‍ കടപുഴകിയതെന്ന് വിശ്വസിക്കുന്ന സഖാക്കളേറെയാണ്.  

കാലുവാരിയ സിഐടിയു വിഭാഗത്തി നോട് അച്യുതാനന്ദന്‍ പകരം വീട്ടിയത്, പാര്‍ട്ടിയില്‍ എക്കാലവും തന്റെ എതിര്‍ ചേരിയിലായിരുന്ന ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കിയാണ്. സിഐടിയു വി ഭാഗത്തിലെ പ്രബലയായിരുന്ന സുശീല ഗോപാലനെ സംസ്ഥാന കമ്മിറ്റിയില്‍ രണ്ടു വോട്ടുകള്‍ക്കാണ് അന്ന് അച്യുതാനന്ദന്‍ പക്ഷം തോല്‍പ്പിച്ചത്. തുടര്‍ന്ന്, പാലക്കാട് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സിഐടിയു പക്ഷത്തെ പ്രമുഖരെ വെട്ടിനിരത്തി വിഎസ് കണക്കു തീര്‍ത്തു. അതോടെ പാര്‍ട്ടിയിലെ കൊള്ളരുതായ്മക്കെതിരെ സേവ് സിപിഎം ഫോറം വന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കണ്ടെത്തി, സിഐടിയു വിഭാഗത്തിലെ പ്രബലരായ എം.എം. ലോറന്‍സ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, വി.ബി. ചെറിയാന്‍, കെ.എന്‍. രവീന്ദ്രനാഥ് തുടങ്ങിയവര്‍ക്കെതിരെ നടപടിയെടുത്തു. അന്നെല്ലാം വിഎസിനൊപ്പമായിരുന്ന പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പിന്നീട് വിരുദ്ധ ചേരിയിലായി എന്നതും ശ്രദ്ധേയം.

1991ല്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ ഭരണം പ്രതീക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കി നായനാര്‍ സര്‍ക്കാരിനെ രാജിവപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഇടതുമുന്നണി തോറ്റു, വിഎസിന്റെ മോഹം പ്രതിപക്ഷ കസേരയിലൊതുങ്ങി. പിന്നീട് പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2006ലാണ് മുഖ്യമന്ത്രിക്കസേരയില്‍ വിഎസിന് എത്താന്‍ സാധിച്ചത്. എന്നാല്‍, പാര്‍ട്ടി വിഭാഗീയത ആളിക്കത്തിയതോടെ മുഖ്യമന്ത്രി പദവി വിഎസിന് മുള്‍ക്കിരീടമാവുകയുമായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ വി.എസ് തെരഞ്ഞെടുപ്പ് ചിത്രത്തിലെങ്ങും ഉണ്ടായിരിക്കില്ലെന്നതാണ് പ്രത്യേകത.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by