തൃശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ പുതുതായി 250 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ വൈദ്യുതി നിലയം പ്രവര്‍ത്തനം തുടങ്ങി. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സ്ഥാപിച്ചിട്ടുള്ളതില്‍ രണ്ടാമത്തേതും മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളിലെ സൗരോര്‍ജ്ജ പ്ലാന്റുകളെ അപേക്ഷിച്ച് ഏറ്റവും വലുതുമാണ് ആരോഗ്യ സര്‍വകലാശാലയിലേത്.
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് തൃശൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സിദ്ധാര്ത്ഥന് പി.ജി വൈദ്യുതി നലയത്തിന്റെ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചു. സര്‍വകലാശാലാ വിസി ഡോ. മോഹനന് കുമ്മുമ്മല്‍, രജിസ്ട്രാര്‍ ഡോ. ഏ.കെ. മനോജ് കുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ. എസ്. അനില്‍ കുമാര്‍, അക്കാഡമിക് ഡീന്‍ ഡോ. വി.വി. ഉണ്ണികൃഷ്ണന്, റിസര്‍ച്ച് ഡീന്‍ ഡോ. കെ.എസ്്. ഷാജി, കെല്‍ട്രോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസ് എം.ജി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: