തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര ജില്ലയിലെത്തി. പാലക്കാട് നിന്നെത്തിയ യാത്രയെ ജില്ലാ അതിര്‍ത്തിയായ പഴയന്നൂര്‍ പ്ലാഴിയില്‍ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.ആര് ഹരി, അഡ്വ.ഉല്ലാസ് ബാബു തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് ജാഥാ നായകനെ ഷാള്‍ അണിയിച്ചു.
കാവടികളുടെയും വാദ്യഘോഷങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെയാണ് യാത്രയെ വരവേറ്റത്. 500 ബൈക്കുകള്‍ അണിനിരക്കുന്ന റാലിയില്‍ ബുള്ളറ്റ് ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹനങ്ങളിലായി 50 സ്ത്രീകളും പങ്കെടുത്തു. പ്ലാഴിയില്‍ നിന്ന് പഴയന്നൂര്‍ വഴി വിജയ യാത്ര ചേലക്കരയിലെത്തി.
ചേലക്കര ടൗണില്‍ യാത്രയ്ക്ക്് ആദ്യ സ്വീകരണം നല്കി. ജാഥാ നായകന് തുറന്ന വാഹനത്തില്‍ വേദിക്കടുത്ത് വരെ സഞ്ചരിച്ചു. കേരളീയ വസ്ത്രമണിഞ്ഞ സ്ത്രീകള്‍ പൂത്താലവുമായി യാത്രയെ ആനയിച്ചു. ചേലക്കര, വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. ബിജെപി ചേലക്കര മണ്ഡലം പ്രസിഡന്റ് രാജ്കുമാര് അധ്യക്ഷനായി.
ചേലക്കരയില്‍ നിന്ന് വടക്കാഞ്ചേരി, കുന്നംകുളം വഴി വിജയ യാത്ര ചൂണ്ടലിലെത്തി. കുന്നംകുളം, മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. മണലൂര്‍ മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പില്‍ അധ്യക്ഷനായി. ബിജെപി ദേശീയ-സംസ്ഥാന നേതാക്കള്‍ സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ചേര്‍പ്പ്, ആമ്പല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കൊടുങ്ങല്ലൂരിലെത്തി വിജയ യാത്ര സമാപിക്കും. നാളെ രാവിലെ കോട്ടപ്പുറം പറവൂര്‍ വഴി എറണാകുളം ജില്ലയിലേക്ക് വിജയയാത്ര പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: