കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി. മാര്‍ച്ച് രണ്ടിന് രാവിലെ പത്തു മണിയോടെ യാത്ര ജില്ലയില്‍ പ്രവേശിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു വാര് ത്താസമ്മേളനത്തില് അറി യിച്ചു.
കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട് നഗരകവാടത്തില്‍ വാദ്യഘോഷങ്ങളുടേയും മാര്‍ഗം കളിയുടെയും പൂത്താലങ്ങളുടേയും അകമ്പടിയോടെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ യാത്രാനായകനെ ജില്ലയിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയില്‍ ആദ്യ സമ്മേളന നഗരിയായ കടുത്തുരുത്തിയിലെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് പാല, പൊന്‍കുന്നം, മണര്‍കാട്, ചങ്ങനാശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ആറുമണിക്ക് മഹാസമ്മേളനവേദിയായ തിരുനക്കര മൈതാനത്തെത്തും. സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.
യാത്രയെ സ്വീകരിക്കാന്‍ വന്‍സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിശ്ചലദൃശ്യങ്ങളും കരകാട്ടവും പഞ്ചവാദ്യമുള്പ്പെടെയുള്ള വാദ്യഘോഷങ്ങളും താലപ്പൊലിയും പുഷ്പഹാരങ്ങളും പുഷ്പവൃഷ്ടിയും കൊടിതോരണങ്ങളും കൊണ്ട് അലംകൃതമായ സമ്മേളനനഗരികളും യാത്രയ്ക്ക് സ്വാഗതമോതും.
ജില്ലയിലെ ആറ് സമ്മേളനങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച ആയിരത്തോളം ആളുകളെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ വെച്ച് ബിജെപിയിലേക്ക് സ്വീകരിക്കും.
സംസ്ഥാനപ്രഭാരി സി.പി. രാധാകൃഷ്ണന്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരാ യ കുമ്മനം രാജശേഖരന്, പി.കെ.കൃഷ്ണദാസ്, സി.കെ. പത്മനാഭന്, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ വിവിധ സമ്മേള നങ്ങളില്‍ സംസാരിക്കും. വിവിധ സമുദായിക സംഘ ടനാ നേതാക്കള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വിവിധ മേഖലകളിലെ പ്ര മുഖര് എന്നിവരുമായി കെ. സുരേന്ദ്രന് കൂടിക്കാഴ്ച നടത്തും. മൂന്നിന് രാവിലെ യാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി മാരായ എം.വി. ഉണ്ണികൃഷ്ണന്, ജി. ലിജിന്‍ ലാല്‍, മീഡിയ ഇന്‍ചാര്‍ജ് പി.ജി. ബിജുകുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളന ത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: