കൊല്ലം: റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ആംബുലന്‍സുകളെ നിയന്ത്രിക്കാന്‍ ഒരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. വ്യക്തമായ മാര്‍ഗ്ഗരേഖ ഇറക്കിയാകുമിത്. 24ന് കുണ്ടറ പള്ളിമുക്കിലുണ്ടായ ആംബുലന്‍സും കാറും ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ.കെ. ദിലു അറിയിച്ചു. ഇതുപ്രകാരം ആംബുലന്‍സുകളില്‍ ലോഗ് ബുക്ക് നിര്‍ബന്ധമാക്കും.
അനാവശ്യമായി സൈറണ്‍ മുഴക്കി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഒരു രോഗിയുമായോ മറ്റ് അടിയന്തര സാഹചര്യത്തിലോ ആംബുലന്‍സ് ഉപയോഗിക്കുന്നവര്‍ ലോഗ് ബുക്കില്‍ പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരേണ്ട ഹോസ്പിറ്റല്‍ വിവരങ്ങള്‍, രോഗിയുടെയോ കൂട്ടിരിപ്പുകാരുടെയോ ഫോണ്‍ നമ്പര്‍, ഹോസ്പിറ്റല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഇവ പിന്നീട് ഹോസ്പിറ്റല്‍ രേഖകളുമയി ഒത്തു നോക്കി പരിശോധിക്കും.
വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കില്ല. പകരം ഫോട്ടോയെടുത്ത് സ്ഥലവും സമയവും പോകുന്ന ദിശയും രേഖപ്പെടുത്തി വയ്ക്കും. പരാതിയുണ്ടെങ്കില്‍ എത്തിച്ചേരുന്ന സ്ഥലത്തു പോയി പരിശോധിക്കും. ഓരോ ആവശ്യങ്ങള്‍ക്ക് പോകുന്ന ആംബുലന്‍സുകളുടെ സൈറണ്‍ വ്യത്യസ്തമായിരിക്കണം. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സൈറണ്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ചെറിയ ഗണത്തില്‍പെട്ട ആംബുലന്‍സുകളാണ് അപകടത്തില്‍പെടുന്നതിലേറെയും.
മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി മോട്ടോര്‍ വാഹനവകുപ്പ് ട്രെയിനിങ് സംഘടിപ്പിക്കും. ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന ട്രെയിനിങ്ങില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടാത്ത ആംബുലന്‍സ് ഡ്രൈവര്‍മാരെ പിന്നീട് അനുവദിക്കില്ല. ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നവരുടെ ക്രിമിനല്‍പശ്ചാത്തലം കൂടി പരിശോധിക്കും. ആംബുലന്‍സില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത പീഡനം പോലെയുള്ള കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണിത്. ആംബുലന്‍സ് ഡ്രൈവേഴ്സ് ഒരു ജോലി മാത്രമല്ല ഒരു സര്‍വീസ് കൂടി ആണെന്ന് ഇവരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ട്രെയിനിങ് തീയതി ഉടന്‍ പ്രഖ്യാപിക്കും. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ചുള്ള പരിശോധന മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: