കൊട്ടാരക്കര: കാണാതായ പിഞ്ചോമനയ്ക്കായി ഒരുനാടാകെ ഉറങ്ങാതെ ഉണര്ന്നിരുന്നിരിക്കുമ്പോഴായിരുന്നു ആ മരണ വാര്‍ത്തയെത്തിയത്. പൊന്നോമനയുടെ വേര്‍പാടിന്റെ നൊമ്പരം കണ്ണുനീര്‍ത്തുള്ളികളായി എല്ലാവരിലും ഇന്നും ബാക്കിനില്ക്കുന്നു.
കുടവട്ടൂര്‍ ദീപാഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളായ ഏഴ് വയസുകാരി ദേവനന്ദ വിടപറിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷമാകുന്നു. ഇത്തിക്കരയാറിന്റെ കൈവഴിയായ പളളിമണാറില് നിന്ന് 2020 ഫെബ്രുവരി 28-ാം തീയതി രാവിലെ പോലീസിലെ മുങ്ങല്‍ വിദഗ്ദ്ധരാണ് മൃതദേഹം കണ്ടെത്തുന്നത്.
വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ദേവനന്ദ. ഇളവൂരിലെ അമ്മവീട്ടില്‍ നിന്നാണ് ദേവനന്ദയെ കാണാതാകുന്നത്. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ദേവനന്ദയെ കാണാതായെന്ന വാര്‍ത്ത കാട്ടുതീപോലെ നാടാകെ പടര്‍ന്നു. പോലീസും അഗ്നിശമനസേനയും പരിസരവാസികളുള്‍പ്പെടെ ഒരു നാടൊന്നാകെ ആ കുഞ്ഞുജീവനുവേണ്ടി ഒന്നായി ചേര്‍ന്ന് വീടും ചുറ്റുവട്ടവും അര്‍ദ്ധരാത്രി വരെയും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പിറ്റേദിവസം രാവിലെ ജീവനില്ലാത്ത ദേവനന്ദയെയാണ് കണ്ടെത്താനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: