ന്യൂദല്‍ഹി : പ്രകൃതി വിഭവമായ ജലം സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ സംസാരിക്കവേയാണ് ജലം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അതിന്റെ ഉത്തരവാദിത്തവും മോദി വീണ്ടും ഊന്നിപ്പറഞ്ഞത്.
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മഴവെള്ള സംഭരണത്തിനായുള്ള പ്രചാരണ പരിപാടിക്ക് അടുത്ത ദിവസം തന്നെ തുടക്കമിടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ക്യാച്ച് ദി റെയിന്‍ പദ്ധതി കൊണ്ട് 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിക്കാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ വരള്‍ച്ചയെ അതിജീവിക്കുന്നതിനായി ജലസംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണ്. മനുഷ്യകുലത്തിന്റെ വികസനത്തിനു തന്നെ ജലം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പ്രകൃതി വിഭവമായ ജലം സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വം കൂടിയാണെന്നും പ്രധാന മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: