Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരമേശ്വര്‍ജിയും സാംസ്‌കാരിക നവോത്ഥാനവും

നിരവധി പേര്‍ക്ക് മാതൃകാ പുരുഷനായിരുന്ന പരമേശ്വര്‍ ജി ബഹുമുഖ വ്യക്തിത്വമായിരുന്നു. ജീവിതലക്ഷ്യമായി കൊണ്ടുനടന്ന ദേശീയത എന്ന ദൗത്യം ജനങ്ങളിലെത്തിക്കാന്‍ അക്ഷീണം യത്‌നിച്ച അദ്ദേഹം, മികച്ച എഴുത്തുകാരനും, പ്രഭാഷകനും, കവിയും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു

Janmabhumi Editorial Desk by Janmabhumi Editorial Desk
Feb 28, 2021, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാ ഷണത്തിനായി നിങ്ങള്‍ക്ക് മുന്നില്‍  എത്തിയതില്‍ ഞാന്‍  തീര്‍ച്ചയായും അഭിമാനിക്കുന്നു. നിരവധി പേര്‍ക്ക് മാതൃകാ പുരുഷനായിരുന്ന പരമേശ്വര്‍ ജി ബഹുമുഖ വ്യക്തിത്വമായിരുന്നു.  ജീവിതലക്ഷ്യമായി കൊണ്ടുനടന്ന ദേശീയത എന്ന ദൗത്യം ജനങ്ങളിലെത്തിക്കാന്‍ അക്ഷീണം യത്നിച്ച അദ്ദേഹം, മികച്ച എഴുത്തുകാരനും, പ്രഭാഷകനും, കവിയും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു.

തന്റെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റ് ബൗദ്ധിക ഇടപെടലുകളിലൂടെയും കേരളത്തിന്റെ ബൗദ്ധിക സംവാദങ്ങളുടെ ഭാവവും ഗതിയും മാറ്റി.  സ്വാമി വിവേകാനന്ദന്‍, ശ്രീ അരബിന്ദോ, ശ്രീ നാരായണ ഗുരു, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ തുടങ്ങിയവരുടെ ചിന്തകളെയും പഠനങ്ങളേയും യുവാക്കളില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച കേരളത്തിലെ രാമായണ മാസാചരണം പുനരുജ്ജീവിപ്പിക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.

സാംസ്‌കാരിക നവോത്ഥാനവും, ആത്മീയ പുനരുജ്ജീവനവും കൊണ്ടു വന്ന മഹാന്മാരായ ബൗദ്ധിക വ്യക്തിത്വങ്ങളുടെ സമ്പന്നമായ പൈതൃകമുള്ള കേരളത്തിന്റെ വിശിഷ്ട വ്യക്തിത്വങ്ങളില്‍ മുന്നില്‍ തന്നെയാണ് പരമേശ്വര്‍ജിയുടെ സ്ഥാനം.   എട്ടാം നൂറ്റാണ്ടില്‍ ജഗദ്ഗുരു ആദി ശങ്കരാചാര്യ അദ്ദേഹത്തിന്റെ അദൈ്വത വേദാന്തത്തിലൂടെ വിവിധങ്ങളായ ചിന്താധാരകളേയും ജീവിത രീതികളേയും സമന്വയിപ്പിച്ചു. നമ്മുടെ ബൗദ്ധിക പാരമ്പര്യത്തില്‍ വിസ്മരിക്കപ്പെട്ടു കിടന്ന ഗീതയെ അദൈ്വതത്തിന്റെ പശ്ചാത്തലത്തില്‍ മികച്ച വ്യാഖ്യാനം നല്‍കി ശങ്കരാചാര്യര്‍ പുനരുജ്ജീവിപ്പിക്കുകയുണ്ടായി. ഈ അദൈ്വതം പുതിയൊരു ചിന്താധാരയായിരുന്നില്ല, മറിച്ച് ഉപനിഷത്തുകളില്‍ നിന്നും കടഞ്ഞെടുത്തതാണ്.

പിന്നീട് രാമാനുജ, മാധ്വ തുടങ്ങിയ തത്വചിന്തകര്‍ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ശ്രേണിയിലേക്ക് വന്നു. വിജയനഗര സാമ്രാജ്യം സ്ഥാപിച്ച ഭരണകര്‍ത്താക്കളായ ഹരിഹര, ബുക്കരായ എന്നിവര്‍ ശൃംഗേരി മഠവുമായി ബന്ധമുള്ള വിദ്യാരണ്യ മുനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. അടുത്ത കാലത്ത് ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി രംഗനാഥാനന്ദയും ചിന്മയ മിഷനിലെ സ്വാമി ചിന്മയാനന്ദനും ഇന്ത്യയുടെ ആത്മീയതയുടേയും സംസ്‌കാരത്തിന്റേയും പ്രതിപുരുഷന്മാരായി. മാതാ അമൃതാനന്ദമയിയും അതേ പാതയിലാണ് നീങ്ങുന്നത്.

ആധുനിക കേരളത്തില്‍ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ അദൈ്വത ചിന്താധാര ബൗദ്ധിക-സാമൂഹ്യ പരിഷ്‌കരണ രംഗങ്ങളില്‍ പ്രചോദനമേകിയിട്ടുണ്ട്. തന്റെ പ്രഭാഷണ-സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രീനാരായണഗുരു അദൈ്വതത്തെ പ്രചോദനത്തിന്റെയും പ്രഭാഷണത്തിന്റെയും ശക്തിയായി മാറ്റി. ശ്രീനാരായണഗുരു ഇല്ലായിരുന്നെങ്കില്‍ കേരളം സാമൂഹ്യ-ബൗദ്ധിക പതനത്തിന്റെ അന്ധകാരത്തില്‍ മുങ്ങിയേനെ. ”ശ്രീ നാരായണ ഗുരു- നവോത്ഥാനത്തിന്റെ പ്രവാചകന്‍” എന്ന തന്റെ പുസ്തകത്തില്‍ പരമേശ്വര്‍ജി, ശ്രീ നാരായണ ഗുരുവിന്റെ അധ്യാപനത്തേയും ജീവിതത്തേയും ശരിയായ വീക്ഷണത്തില്‍ അവതരിപ്പിച്ചു. ആധുനിക ലോകത്ത് സമാധാന പൂര്‍ണമായ സാംസ്‌കാരിക പരിവര്‍ത്തനത്തിന് വെളിച്ചമേകിയ, നമ്മുടെ സംന്യാസിവര്യന്മാരുടെ പൈതൃകം വഹിക്കുന്ന വ്യക്തിയായി ഗുരുവിനെ ഈ പുസ്തകം എടുത്തുകാട്ടുന്നു. കാലങ്ങളായി നേരിടേണ്ടി വന്ന വിധിവൈപരീത്യങ്ങള്‍ക്കിടയിലും ഇന്ത്യ ശാശ്വതമായൊരു രാഷ്‌ട്രമായി അല്ലെങ്കില്‍ സാംസ്‌കാരിക നാഗരികതയായി നിലകൊള്ളുന്നത്  ഈ സാംസ്‌കാരിക പാരമ്പര്യത്തിന്റെ കരുത്തുറ്റ പശ്ചാത്തലത്തിലാണ്.

സാംസ്‌കാരിക, നാഗരിക പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ ബൗദ്ധിക പാരമ്പര്യത്തിന് അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇന്ത്യയുടെ സാമൂഹ്യ സാഹചര്യങ്ങളുടെ പിന്തുണയാല്‍ നില കൊള്ളുന്ന ഈ സാംസ്‌കാരിക പൈതൃകം രാജ്യത്തിന്റെ വൈവിധ്യത്തിലും ഇന്ത്യയുടെ അടിസ്ഥാന ഐക്യത്തെ നിലനിര്‍ത്താന്‍ സഹായിച്ചു. 2003-ല്‍ യുണിസെഫ് ഇന്ത്യയുടെ വേദ പാരമ്പര്യത്തെ മാനവികതയുടെ പൈതൃകമായി തിരഞ്ഞെടുത്തു. പ്രൊഫ. എ.എല്‍. ബാഷമിനെപ്പോലെയുള്ള പണ്ഡിതര്‍ ഇന്ത്യയുടേയും ഏഷ്യയുടെ തന്നെയും മതപരവും സാംസ്‌കാരികവുമായ ജീവിതത്തെ സ്വാധീനിച്ചതിന് പിന്നില്‍ സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട മഹാഭാരതം, രാമായണം എന്നീ ഹിന്ദു ചിന്താധാരകളുടെ ശിലാഫലകങ്ങളായ ഈ രണ്ട് ഇതിഹാസങ്ങള്‍ക്ക് ആഴത്തിലുള്ള പങ്കുണ്ടെന്ന് അഭിപ്രായപ്പെടുന്നു. ഗംഗ, സരസ്വതി, കാവേരി, കൃഷ്ണ, ഗോദാവരി നദികളുടെ  തീരങ്ങളില്‍ രൂപം കൊണ്ട ഇന്ത്യയുടെ ബൗദ്ധിക പാരമ്പര്യം അയ്യായിരത്തിലധികം വര്‍ഷങ്ങളായി ശോഭയോടെ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഉപനിഷത്ത്, ബുദ്ധമതം, ജൈനമതം എന്നീ ചിന്താധാരകളിലൂടെ പുഷ്പിച്ചു.

നമ്മുടെ സംസ്‌കാരത്തിനും വിജ്ഞാന പാരമ്പര്യത്തിനും നാം വേദകാലത്തെ ഋഷികളോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. ഈ ഋഷികള്‍ കേവലം ജ്ഞാനികള്‍ മാത്രമല്ല, അവര്‍ വലിയ പരിഷ്‌കര്‍ത്താക്കളായും, കര്‍മ്മയോഗികളായും പ്രവര്‍ത്തിച്ചു. അവര്‍ തങ്ങളുടെ അറിവും ആത്മീയ അനുഭവവും സമൂഹത്തിന്റെ നന്മയ്‌ക്കായി വിനിയോഗിച്ചു. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്ന ഒരു ചിട്ടയായ, കൂട്ടായ മനുഷ്യജീവിതം അവര്‍ വിഭാവനം ചെയ്തു (സര്‍വ്വഭൂത ഹിതം).  ആത്മീയ ഉള്ളടക്കമുള്ള മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പെരുമാറ്റച്ചട്ടം-ധര്‍മ്മ സങ്കല്‍പ്പം അവര്‍ മുന്നോട്ട് വച്ചു.

കേരളത്തിലെയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെയും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന സമഗ്രമായ ഒരു ജീവിതശാസ്ത്രമായി പരമേശ്വര്‍ജി ഗീതയെ ജനപ്രിയമാക്കി. ഇതിനായി അദ്ദേഹം നിരവധി സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുകയും പഞ്ചായത്ത് തലത്തില്‍ സ്വാധ്യായ സമിതികള്‍ ആരംഭിക്കുകയും ചെയ്തു. സംസ്‌കൃതം, യോഗ, ഗീതാ പഠനം എന്നിവ സംയോജിപ്പിക്കുന്നതിന്ന് ശ്രമിക്കുകയും അതിനു വേണ്ടി സംയോഗി എന്നൊരു പുതിയ പദം ഉപയോഗിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് 2000-ല്‍ അന്താരാഷ്‌ട്ര സെമിനാറും സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ നിന്നുള്ള 1500 പണ്ഡിതന്മാരും യുവജനങ്ങളും സംന്യാസികളും സെമിനാറില്‍ പങ്കെടുത്തു. കേരളം അഭിമുഖീകരിക്കുന്ന വികസന പ്രശ്നങ്ങള്‍, സാമൂഹിക സാംസ്‌കാരിക പ്രശ്നങ്ങള്‍ ഇതൊക്കെ ചര്‍ച്ച ചെയ്യുന്നതിനും വിവിധ സെമിനാറുകള്‍ സംഘടിപ്പിച്ചു.  

പരമേശ്വര്‍ജി മഹാനായൊരു സ്ഥാപന സ്രഷ്ടാവ് കൂടിയാണ്. 1977 മുതല്‍ 1981 വരെ അദ്ദേഹം ന്യൂദല്‍ഹിയിലെ ദീന്‍ ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്നു. 1982 ല്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രം സ്ഥാപിച്ചു. പിന്നീട് ആ കേന്ദ്രം കേരളത്തിലെ ഒരു പ്രമുഖ പഠന ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുകയും ചെയ്തു. 1984-ല്‍ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ വൈസ് പ്രസിഡന്റും 1995-ല്‍ അതിന്റെ പ്രസിഡന്റുമായി. അവസാന കാലം വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെയെല്ലാം വികസനത്തിന് ഒരു പുതിയ മാനം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. തൊഴിലാളികളെയും  ബന്ധപ്പെട്ട മറ്റ് ജീവനക്കാരെയും അദ്ദേഹം നയിച്ചു.

25 പുസ്തകങ്ങളെഴുതി. അദ്ദേഹത്തിന്റേതായി നൂറോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരമേശ്വര്‍ ജി എഴുതിയ ‘ദിശാബോധത്തിന്റെ ദര്‍ശനം’ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മന്ഥന്‍ (ന്യൂദല്‍ഹി), പ്രഗതി (തിരുവനന്തപുരം) എന്നീ മാസികകളുടെ എഡിറ്ററായിരുന്നു അദ്ദേഹം.  യുവഭാരതി മാസികയുടെയും വിവേകാനന്ദ കേന്ദ്രത്തിന്റെ ത്രൈമാസിക പ്രസിദ്ധീകരണമായ വിവേകാനന്ദ കേന്ദ്ര പത്രികയുടെയും എഡിറ്ററായിരുന്നു. അദ്ദേഹത്തിന് 2004-ല്‍ പത്മശ്രീയും 2018-ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം  ആദരിച്ചു. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. എഴുത്തിന്റെയും ഗവേഷണത്തിന്റെയും ലോകത്തിലേക്ക് നിരവധി ചെറുപ്പക്കാരെ അദ്ദേഹം കൈ പിടിച്ചുയര്‍ത്തി.

1957 മുതല്‍ 68 വരെ കേരളത്തിലെ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘാടക സെക്രട്ടറിയായിരുന്നു. 1969ല്‍ അദ്ദേഹം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പിന്നീട് വൈസ് പ്രസിഡന്റുമായി ചുമതലയേറ്റു. 1975-77 ലെ അടിയന്തരാവസ്ഥയില്‍ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചു. പരമേശ്വര്‍ജിയുടെ  70 വര്‍ഷം നീണ്ട വിശുദ്ധമായ പൊതുജീവിതം അച്ചടക്കമുള്ളതും ലളിതവുമായിരുന്നു. ദാര്‍ശനികനും രാഷ്‌ട്രതന്ത്രജ്ഞനും പ്രതിഭാശാലിയുമൊക്കെയായിരുന്നുവെങ്കിലും എല്ലാവര്‍ക്കും സമീപിക്കാവുന്ന വ്യക്തിയായിരുന്നു. തപസ്വിയും മാനവികനുമായിരുന്നു. ജാതി, മതം, നാട് ഇതിനൊക്കെ ഉപരിയായി രാഷ്‌ട്രത്തെ പ്രതിഷ്ഠിക്കുന്നതില്‍ അദ്ദേഹത്തിന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു.

കൂടുതല്‍ ശക്തവും സന്തുഷ്ടവും സമ്പന്നവുമായ ഒരു ഇന്ത്യ-ജാതീയത, അഴിമതി തുടങ്ങിയ സാമൂഹിക തിന്മകളില്‍ നിന്നു മുക്തമായ-ഒരു ഇന്ത്യ,  സമ്പന്നമായ ആത്മീയ, സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന ഒത്തിണങ്ങിയ ഒരു ഇന്ത്യ  കെട്ടിപ്പടുക്കുവാന്‍ പരമേശ്വര്‍ജി തുറന്നിട്ട പാത പിന്തുടരുന്നതിന് ഇന്നത്തെ തലമുറയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.  

ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു തിരുവനന്തപുരത്ത് നടത്തിയ

പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തില്‍ നിന്ന്‌

Tags: P Parameswaranparameswarjiവെങ്കയ്യ നായിഡു
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പി പരമേശ്വരന്റ കാഴ്ചപ്പാട് രാജ്യത്തുടനീളം ആഴത്തില്‍ പ്രതിധ്വനിക്കുന്നു: ജഗ്ദീപ് ധന്‍കര്‍

Main Article

ദിശാബോധം നല്‍കിയ ദേശീയ ചിന്തകന്‍

Kerala

പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം മാര്‍ച്ച് 2ന്; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ നിര്‍വഹിക്കും

Varadyam

പരമേശ്വര്‍ജിയുടെ പെരുമ

Vicharam

പരമേശ്വര്‍ജി: ഏകാത്മ ദര്‍ശനത്തിന്റെ പ്രചാരകന്‍

പുതിയ വാര്‍ത്തകള്‍

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies