ടോക്കിയോ: ടോക്കിയോ ഒളിമ്പികസ് മത്സരങ്ങള്‍ കാണികള്‍ക്ക് മുന്നില്‍ നടത്തണമെന്ന് പുതിയ ടോക്കിയോ ഒളിമ്പിക് സംഘാടക സമിതി അധ്യക്ഷ സീക്കോ ഹഷിമോട്ടോ. കൊറോണ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും കുറച്ചുപേരെയെങ്കിലും സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കണമെന്ന് സീക്കോ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കാണികളെ കൂടാതെ ഒളിമ്പക്സ് നടത്തിയാല്‍ കായികതാരങ്ങള്‍ ആശ്ചര്യപ്പെടും. കാരണം മറ്റ് വന്‍ കായിക മത്സരങ്ങളൊക്കെ കാണികളുടെ അകമ്പടിയോടെയാണ് നടത്തുന്നത്. ജപ്പാനിലെ കൊറോണ സാഹചര്യം വിലയിരുത്തിയതിനുശേഷം കാണികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുമെന്ന് സീക്കോ വ്യക്തമാക്കി.
ഏഴു തവണ ഒളിമ്പിക്സില്‍ മത്സരിച്ച സീക്കോ കഴിഞ്ഞയാഴ്ചയാണ് ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതി അധ്യക്ഷയായി ചുമതലയേറ്റത്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് യോഷിറോ മോറി രാജിവെച്ച ഒഴിവിലാണ് സീക്കോയുടെ നിയമനം. ജൂലൈയിലാണ് ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: