കൊച്ചി: ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലകായി അഡ്വ.കെ.കെ.ബാലറാമിനെ തെരഞ്ഞെടുത്തു.കൊച്ചി ഭാസ്കരീയത്തില്‍ നടന്ന ആര് എസ് എസ് സംസ്ഥാനപ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂര്‍ വിഭാഗ് സംഘചാലക് അഡ്വ.സി.കെ.ശ്രീനിവാസന് വരണാധികാരിയായിരുന്നു.പാലക്കാട് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരം നിര്‍ദ്ദേശിച്ചു.
പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന് ,തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ് പദ്മനാഭന് , എന്നിവര്‍ പിന്താങ്ങി. ആരോഗ്യപരമായ കാരണങ്ങളാല്‍ പി.ഇ.ബി മേനോന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സംഘചാലകിനെ തെരഞ്ഞെടുത്തത്. ബാലറാം കണ്ണൂര്‍ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2003മുതല്‍ പ്രാന്ത സഹ സംഘചാലകായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു. കണ്ണൂര്‍ ശ്രീഭക്തി സംവര്‍ദ്ധിനിയോഗം ഡയരക്ടര്‍, ജനസേവാ സമിതി മാനേജിംഗ് ട്രസ്റ്റി, പളളിക്കുളം സേവാട്രസ്റ്റി എന്നീ ചുമതലകള്‍ വഹിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: