തിരുവനന്തപുരം: മുസ്ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ. ഇത് മറ്റ് മതസ്ഥര്‍ വേദനയോടെയാണ് നോക്കിക്കാണുന്നത്. അവരെല്ലാം ഇതിനെതിരെ പ്രതികരിക്കുമെന്നും പി.സി. ജോര്‍ജ്ജ്.
‘യുഡിഎഫ് എന്നു പറഞ്ഞാല്‍ മുസ്ലിം ജിഹാദികളുടെ പാര്‍ട്ടിയാണ്. അവരാണ് ഇപ്പോള്‍ പാര്‍ട്ടി നിയന്ത്രിക്കുന്നത്. നേരത്തെ നല്ല പാര്‍ട്ടിയായിരുന്നു മുസ്ലിം ലീഗ്. പക്ഷെ ആ മുസ്ലിം ലീഗിനെ ഇപ്പോള്‍ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. ആ പാര്‍ട്ടിയെ മതേതരര്‍ക്കോ ഹൈന്ദവര്‍ക്കോ ക്രൈസ്തവര്‍ക്കോ അംഗീകരിക്കാന്‍ പറ്റുമോ,’- പിസി ജോര്‍ജ്ജ് പറഞ്ഞു.
ജോര്‍ജ്ജ് ഈയിടെ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പേരില്‍ ഈരാറ്റുപേട്ടയില്‍ പി.സി. ജോര്‍ജ്ജിന് ഊരുവിലക്ക് കല്പിച്ചിരിക്കുകയാണ് ചില മുസ്ലിങ്ങള്‍. വിവാഹം, മരണം എന്നിവ നടക്കുന്ന പല മുസ്ലിം വീടുകളിലേക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയിലാണ് എംഎല്‍എ.
ഇക്കുറി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും പി.സി. ജോര്‍ജ്ജിനെ കയ്യൊഴിഞ്ഞ സ്ഥിതിയിലാണ്. പൂഞ്ഞാറില്‍ തന്നെ ഇക്കുറി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മറ്റ് നീക്കങ്ങളൊന്നും ജോര്‍ജ്ജ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: