കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിളംബര റാലികള്‍ ആരംഭിച്ചു. വിവിധ മോര്‍ച്ച മണ്ഡലം കമ്മറ്റികളുടേയും ബിജെപി പഞ്ചായത്തു കമ്മറ്റികളുടേയും നേതൃത്വത്തിലാണ് വിളംബര റാലികള്‍.
മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ ഇരുചക്ര വാഹനറാലിയും കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി മണ്ഡലങ്ങളില്‍ പദയാത്രകളും സംഘടിപ്പിക്കും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലങ്ങളിലും ഇരുചക്ര വാഹനറാലി നടക്കും. എസ്സി മോര്‍ച്ച പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചും ഒബിസി മോര്‍ച്ച പ്രധാനജംഗ്ഷനുകളിലും പ്രകടനങ്ങള്‍ സംഘടിപിക്കും. എല്ലാ പഞ്ചായത്തുകളിലും 28 ന് വിളംബര റാലികള്‍ സംഘടിപ്പിക്കും.
വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ നടക്കുന്ന റാലികള്‍ ഷൈലമ്മ രാജപ്പന്, ശ്രീജ സരീഷ്, ജയശ്രീ പ്രസന്നകുമാര്‍, റീബ വര്‍ക്കി, അഖില്‍ രവീന്ദ്രന്, സോബിന്‍ ലാല്‍, എന്‍.കെ. റജി, ജയപ്രകാശ് വാകത്താനം, രവീന്ദ്രന് വാകത്താനം, കെ.വി. നാരായണന്, കമ്മലമ്മ രാഘവന് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
28 ന് പഞ്ചായത്തുകളില്‍ നടക്കുന്ന വിളംബര റാലികള്‍ വൈക്കം നിയോജക മണ്ഡലത്തില്‍ രമേശ് കാവിമറ്റം, ലേഖ അശോകന്, വിനൂപ് വിശ്വം, കടുത്തുരുത്തിയില്‍ കെ. ഗുപ്തന്, ജി. ലിജിന്‍ ലാല്‍, വേണു കുട്ടന് ഏറ്റുമാനൂരില്‍ എം.വി. ഉണ്ണികൃഷ്ണന്, ജയചന്ദ്രന്, ദേവകി ടീച്ചര്‍, സിന്ധു കോതശ്ശേരി എന്നിവരും ഉദ്ഘാടനം ചെയ്യും. പാലായില്‍ അഡ്വ.പി.ജെ. തോമസ്, പ്രൊഫ. ബി. വിജയകുമാര്‍, എന്‍.കെ. ശശികുമാര്‍. രഞ്ജിത്ത് മീനാഭവന്‍, പൂഞ്ഞാര്‍ വി.സി. അജി, മധു മുണ്ടക്കയം, കാഞ്ഞിരപ്പള്ളിയില്‍ ഡോ. ജെ. പ്രമീളാദേവി, അഡ്വ.ജി. രാമന് നായര്‍, വി.എന്‍. മനോജ്, കെ.ജി. കണ്ണന്, പി.ബി. ബിനു, പുതുപ്പള്ളിയില്‍ അഡ്വ. നോബിള്‍ മാത്യു, ശ്രീകാന്ത് എറികാട്, ചങ്ങനാശ്ശേരിയില്‍ ബി. രാധാകൃഷ്ണ മേനോന്, കെ.ജി. രാജ്മോഹന്‍, എന്‍.പി. ക്യഷ്ണകുമാര്‍, എം. മനോജ്, കോട്ടയത്ത് ടി.എന്‍. ഹരി, കെ.പി. ഭുവനേഷ്, തോമസ് ജോണ്‍, അനില്‍കുമാര്‍ എന്നിവരും ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് രണ്ടിന് തിരുനക്കര മൈതാനിയില്‍ നടക്കുന്ന വിജയയാത്രയുടെ ജില്ല പര്യടനത്തിന്റെ സമാപനസമ്മേളനം കേന്ദ്രമന്ത്രി സമ്യതി ഇറാനി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: