ന്യൂദല്‍ഹി: കോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള സാമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ചയുടെ വേഗത കുറച്ചുവെങ്കിലും മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനത്തില്‍(ജിഎസ്ടിഡി) ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി ഉത്തര്‍പ്രദേശ്. വ്യാവസായിക സംസ്ഥാനങ്ങളായ ഗുജറാത്തും തമിഴ്‌നാടും ഇപ്പോള്‍ യുപിക്ക് പിന്നിലാണ്. യുപിയുടെ ജിഎസ്ഡിപി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 19.48 ലക്ഷം കോടി കടന്നുവെന്ന് തങ്ങള്‍ക്ക് ലഭിച്ച ധനവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതായി ടൈംസ് ഔഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്ന യുപിയാണ് കുതിച്ച് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. മഹാരാഷ്‌ട്ര തന്നെ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. യുപി മൂന്ന് സ്ഥാനങ്ങള്‍ മുന്നേറിയപ്പോള്‍ തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പിന്നിലായി. തമിഴ്‌നാട്(19.2 ലക്ഷം കോടി രൂപ), കര്‍ണാടക(18.03 ലക്ഷം കോടി), ഗുജറാത്ത്(17.4 ലക്ഷം കോടി) എന്നീ സംസ്ഥാനങ്ങളാണ് മുന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തമിഴ്‌നാട് രണ്ടാമതും ഗുജറാത്തും കര്‍ണാടകയും മൂന്നും നാലും സ്ഥാനങ്ങളിലുമായിരുന്നു.
‘മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിവുറ്റ നേതൃത്വത്തിന് കീഴില്‍ സമ്പദ് വ്യവസ്ഥയിലും വ്യവസായത്തിലും സംസ്ഥാനം പെട്ടെന്നുള്ള പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് എംഎസ്എംഇ, കയറ്റുമതി പ്രോത്സാഹന വകുപ്പ് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു. യോഗി ആദിത്യനാഥ് വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് ഉറപ്പുവരുത്തിയെന്നും അതിന്റെ ഫലമായി ചുരുങ്ങിയ കാലയളവില്‍ ബിസിനസ് അനുകൂലമായിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: