കൊല്‍ക്കത്ത : കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളില്‍ നിശ്ചയിച്ചിരുന്ന ഇടത്- കോണ്‍ഗ്രസ് റാലിയില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്മാറി. ഇടത് കൂട്ടായ്മ സംസ്ഥാനത്ത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.
ബംഗാളില്‍ ഇടതും കോണ്‍ഗ്രസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നിരുന്നാലും റാലിയില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാകുമോ എന്ന സംശയത്തിലാണ് ഈ നടപടി. കൂടാതെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് മുന്‍ കൂട്ടി നിശ്ചയിച്ച റാലിയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്.
കൂടാതെ മാര്‍ച്ച് ഒന്ന് വരെ രാഹുല്‍ തമിഴ്നാട് സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിനായി രാഹുല്‍ കേരളത്തിലും എത്തിയിരുന്നു. ബംഗാളില്‍ 193 സീറ്റുകളിലെ 101 ല്‍ ഇടതു പാര്‍ട്ടികളും 92 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: