ഗുരുവായൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതി, ക്ഷേത്ര നഗരിയായ ഗുരുവായൂരിന്റെ വികസനത്തിന് കുതിപ്പാകുന്നു. വര്‍ഷത്തില്‍ നാല് കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്ര നഗരിയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നേട്ടമായി ഗുരുവായൂരിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്സും ടൂറിസം അമ്നിറ്റി സെന്ററും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ നാടിന് സമര്‍പ്പിച്ചു. പ്രസാദ് പദ്ധതിയില്‍ സംസ്ഥാന ടൂറിസം വകുപ്പും ഗുരുവായൂര്‍ നഗരസഭയും ദേവസ്വവും ചേര്‍ന്നാണ് ഇവ നിര്‍മിച്ചത്.
46.14 കോടിയുടെ നാലോളം പദ്ധതികളാണ് ഗുരുവായൂരില്‍ നടത്തുന്നത്. 23.6 കോടി രൂപമുടക്കി മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്സ് നിര്‍മിച്ചതോടെ വര്‍ഷങ്ങളായി ജനങ്ങളേറെ ബുദ്ധിമുട്ടുന്ന ഗതാഗതക്കുരുക്കിനാണ് അറുതി വന്നത്. ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പെടെ നാല് നിലകളിലായി 164177.263 ചതുരശ്ര അടിയിലാണ് നിര്‍മാണം. ഒരേസമയം 700 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. 298 ഫോര്‍ വീലര്‍, 9 ബസ്, ആറ് ഡിസേബിള്‍ഡ് പാര്‍ക്കങ്, 338 ടൂവീലര്‍ എന്നിങ്ങനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബസ് സ്റ്റാന്‍ഡിനോടും റെയില്‍വേ സ്റ്റേഷനോടും ചേര്‍ന്ന് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനാണ് ടൂറിസം അമ്നിറ്റി സെന്റര്‍ നിര്‍മിച്ചത്. 3.7 കോടി രൂപയ്ക്ക് ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പെടെ മൂന്ന് നിലകളിലായി 13814.73 ചതുരശ്ര അടിയിലാണ് ഇതിന്റെ നിര്‍മാണം. ഗ്രൗണ്ട് ഫ്ളോറില്‍ എഴുപതോളം പേര്‍ക്ക് ഇരിക്കാവുന്ന പി
ല്‍ഗ്രിം വിശ്രമസ്ഥലം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, രണ്ട് സര്‍വീസ് റൂം, ഡിസേബിള്‍ ടോയ്ലറ്റ്, ഹൗസ് കീപ്പങ് റൂം, ക്ലോക്ക് റൂം, ഷൂ റാക്ക് കൗണ്ടര്‍, കോറിഡോര്‍ എന്നിവയുണ്ട്. ഒന്നാം നിലയില്‍ പുരുഷന്മാര്ക്കും രണ്ടാമത്തെ നിലയില്‍ സ്ത്രീകള്‍ക്കുമായി ശുചിമുറികളുമുണ്ട്.
ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മുഖ്യാതിഥിയായി. മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്സിന്റെ ശിലാഫലകം ടി.എന്‍. പ്രതാപന് എംപി
യും ടൂറിസം അമ്നിറ്റി സെന്ററിന്റെ ശിലാഫലകം കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എയും അനാച്ഛാദനം ചെയ്തു. ക്ഷേത്രത്തിന് പടിഞ്ഞാറെ നടയില്‍ നിര്‍മിച്ച ശ്രീകൃഷ്ണ റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും, പുന്നത്തൂര്‍ കോട്ടയ്ക്ക് സമീപം വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി നിര്‍മിച്ച ശ്രീകൃഷ്ണ സദനത്തിന്റെ ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിച്ചു. ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: