തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധി സമാഹരണയജ്ഞ്ത്തിന്റെ ഭാഗമായി പോത്തന്‍കോട് ശ്രീ പണിമൂല ഭഗവതി ക്ഷേത്രവും ഭാഗമായി. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ നടന്ന പൊതുയോഗത്തില്‍ വച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ നിധി ഏറ്റുവാങ്ങി.
ദേവസ്വം സെക്രട്ടറി ശിവന് കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേത്ര സെക്രട്ടറി വിജയകുമാര്‍, ഉപഅദ്ധ്യക്ഷന്‍ നാരായണന് നായര്‍ , ഇടത്തറ ഭാസി സുധന് എസ്. നായര്‍ സംസാരിച്ചു. ടി.പി. സെന്‍കുമാറിനു പുറമെ ഹിന്ദു ഐക്യവേദി ജില്ലാ ഉപാധ്യക്ഷന്‍ ഡോ എം.എസ്. വിജയകുമാര്‍, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി രജികുമാര്‍, ജില്ലാ പ്രസിഡന്റ് ബാബുക്കുട്ടന്, ക്ഷേത്രത്തിലെ മേല്‍ശാന്തി കൊച്ചു മഠത്തില്‍ കൃഷ്ണപ്രസാദ്, ഭാനു വിക്രമന് നായര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: