ചെന്നൈ: കൊറോണ പ്രതിസന്ധി മറികടന്ന് തിരിച്ചുവരവിന് ഒരുങ്ങി റെയില്‍വേ. പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മെമു സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 20 മെമു സ്‌പെഷല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. മാര്‍ച്ച് 15 മുതല്‍ ഓടി തുടങ്ങുന്ന സര്‍വീസുകളില്‍ എട്ട് എണ്ണം കേരളത്തിലേതാണ്. മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടിലാണു പരമ്പരാഗത പാസഞ്ചര്‍ ട്രെയിനിനു പകരം മെമു സര്‍വീസ് തുടങ്ങുന്നത്.
കേരളത്തിലെ മെമു സര്‍വീസുകള്‍:
06014 കൊല്ലം-ആലപ്പുഴ 3.305.45 (15 മുതല്‍)
06013 ആലപ്പുഴ-കൊല്ലം 17.2019.25 (17 മുതല്‍)
06016 ആലപ്പുഴ-എറണാകുളം 7.259.00 (15 മുതല്‍)
06015എറണാകുളം-ആലപ്പുഴ 15.4017.15 (17 മുതല്‍)
06018 എറണാകുളം-ഷൊര്‍ണൂര്‍ 17.3520.50 (15 മുതല്‍)
06017 ഷൊര്‍ണൂര്‍-എറണാകുളം 3.306.50 (17 മുതല്‍)
06023 ഷൊര്‍ണൂര്‍-കണ്ണൂര്‍ 4.309.10 (16 മുതല്‍)
06024 കണ്ണൂര്‍-ഷൊര്‍ണൂര്‍ 17.2022.55 (16 മുതല്‍)
ഞായറാഴ്ച മെമു ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക