തൃശൂര്‍: തെങ്ങ് കയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നാളികേര വികസന ബോര്‍ഡ്. അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുന്നത്. ഭാഗികമായ അംഗവൈകല്യങ്ങള്‍ക്ക്് രണ്ടര ലക്ഷം രൂപയും അപകട സംബന്ധമായ ചികിത്സ ചിലവുകള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും ലഭിക്കും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
നാളികേര വികസന ബോര്‍ഡിന്റെ തെങ്ങുകയറ്റ പരിശീലനമോ നീര ടെക്നീഷ്യന് പരിശീലനമോ പൂര്‍ത്തിയാക്കിയവര്‍ക്ക് ആദ്യവര്‍ഷം ഇന്‍ഷുറന്‍സ് സൗജന്യമാണ്. ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം തുക ബോര്‍ഡ് തന്നെ വഹിക്കും.പരമ്പരാഗതമായി തെങ്ങുകയറ്റം തൊഴിലായി ചെയ്യുന്ന പതിനെട്ടും അറുപത്തിയഞ്ചും വയസ്സിനിടയില്‍ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് 99 രൂപ മുടക്കി പദ്ധതിയുടെ ഗുണഭോക്തരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842377266.
പ്രതികരിക്കാൻ ഇവിടെ എഴുതുക: