ലക്നൗ: മൂന്നു വര്‍ഷത്തിനുള്ളില്‍ ഭൂമി മാഫിയ കൈയടിക്കയ 67,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരികെ പിടിച്ചെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥി. നിയമസഭയില്‍ എംഎല്‍എ സുരേഷ് കുമാര്‍ ത്രിപാഠി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി യോഗി. 2017 ല്‍ അധികാരത്തില്‍ വന്നതിനുശേഷം 67,000 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി വിവിധ രാഷ്ട്രീയ നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും സഹായത്തോടെ ലാന്‍ഡ് മാഫിയ കൈക്കലാക്കിയ ഭൂമി സ്വതന്ത്രമാക്കിയിട്ടുണ്ട്. മാഫിയകള്‍ പിടിച്ചെടുത്ത പൊതു-സ്വകാര്യ ഭൂമി സ്വതന്ത്രമാക്കുന്നതിന് ആന്റി ലാന്റ് മാഫിയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. ഇവരാണ് ഭൂമാഫിയയില്‍ നിന്ന് ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലാക്കിയത്.
കണ്ടെടുത്ത ഭൂമി കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി സംസ്ഥാനത്തെ കായിക മൈതാനങ്ങള്‍ വികസിപ്പിക്കുന്നതിന് ഉപയോഗിക്കും. സ്പോര്‍ട്സ് മൈതാനത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്, അത് സ്പോര്‍ട്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലോ, യുവജനക്ഷേമ വകുപ്പിലോ, എംജിഎന്‍ആര്‍ജിഎയുടെ കീഴിലോ ആകട്ടെ. ഗ്രാമപ്രദേശങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ സ്പോര്‍ട്സ് മൈതാനങ്ങള്‍ നടത്തണാനാണ് സര്‍ക്കാര്‍ ശ്രമം. പ്രൈമറി അല്ലെങ്കില്‍ അപ്പര്‍ പ്രൈമറി സ്കൂളുകള്‍ക്ക് സമീപം സ്ഥലം കണ്ടെത്തിയാല്‍, കുട്ടികള്‍ക്ക് മൈതാനവും ഗ്രാമീണര്‍ക്ക് പൊതു പരിപാടികള്‍ നടത്താനുള്ള ഇടവും ലഭിക്കും. ‘
ആവശ്യമെങ്കില്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി വ്യക്തമാക്കി. ആയിരക്കണക്കിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇതുവരെ കായിക മൈതാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി.
എസ്പി എംപി അസം ഖാന് രാംപൂരിലും മറ്റ് പ്രദേശങ്ങളിലും നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ യുപി സര്‍ക്കാര്‍ പൊളിച്ചുനീക്കിയിരുന്നു. പാവപ്പെട്ട കര്‍ഷകരുടെയും സര്‍ക്കാറിന്റെയും ഉടമസ്ഥതയിലുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമി സംസ്ഥാനത്ത് രാഷ്ട്രീയമായി ശക്തരായ ഗുണ്ടകള്‍ കൈവശപ്പെടുത്തിയിരുന്നു. അസം ഖാന്റെ കുടുംബം അനധികൃതമായി കൈവശപ്പെടുത്തിയിരുന്ന ജവഹര്‍ സര്‍വകലാശാല ഭൂമി യോഗി സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരുന്നു.
മുഫതര് അന്‍സാരി, വികാസ് ദുബെ, നിരവധി എംഎല്‍എമാര്‍, സ്വയം പ്രഖ്യാപിത മതപ്രബോധകര്‍ തുടങ്ങിയ മാഫിയക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി ഇതിനകം യുപി സര്‍ക്കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. യോഗി സര്‍ക്കാരിന്റെ ഈ നീക്കത്തിന് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: