Categories: Kerala

സ്വർണവില വീണ്ടും കുറഞ്ഞു, ഇന്ന് കുറഞ്ഞത് പവന് 120 രൂപ, രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 400 രൂപ

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. 34,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 120 രൂപയാണ് ഇന്ന് വീണ്ടും കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീല്‍ഡ് വര്‍ധിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്. യുഎസ് ഗോള്‍ഡ് ഫ്യച്ചേഴ്‌സാകട്ടെ 0.5 ശതമാനം താഴ്ന്ന് 1,767.10 ഡോളര്‍ നിലവാരത്തിലുമെത്തി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ബജറ്റ് അവതരണത്തിന് മുന്‍പ് വരെ സ്വര്‍ണ വില 36,800 വരെ പോയിരുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം സ്വര്‍ണ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടായത്. 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്.

കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളില്‍ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെന്‍ഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിന്നു. എന്നിരുന്നാലും വിലയില്‍ കാര്യമായ കുറവുണ്ടെന്നാണ് സൂചനകള്‍. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by