കോഴിക്കോട്: അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ കുറിച്ച് അന്വേഷിക്കുന്നതിനായി യുപി പോലീസ് കേരളത്തിലെത്തി. കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്, പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് യുപി പോലീസ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഇരുവര്‍ക്കുമെതിരെ കേരളത്തില്‍ ഏതെങ്കിലും കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടോ എന്നത് ഉള്‍പ്പടെയുള്ളവ യുപി പോലീസ് പരിശോധിക്കും. യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് എത്തിയത്. കോഴിക്കോട് സ്വദേശി ഫിറോസ് ഖാനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് വടകരയിലെ റൂറല്‍ എസ്പി ഓഫീസില്‍ എത്തി. പന്തളം സ്വദേശി അന്‍ഷാദ് ബറുദ്ദീന്റെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് യുപി പോലീസ് വടകരയില്‍ എത്തിയത്. ഫിറോസിന്റേയും അന്ഷിദിന്റേയും വീടുകളിലും പ്രത്യേക സംഘം പരിശോധന നടത്തും.
ഈ മാസം 16നാണ് അന്‍ഷാദും ഫിറോസും യുപി പോലീസിന്റെ പിടിയിലാകുന്നത്. രാജ്യത്ത് സ്ഫോടനം നടത്താന്‍ ഇരുവരും പദ്ധതിയിട്ടിരുന്നതായും യുപി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് നിരോധിത ഭീകര സംഘടനയായ ജമായത്ത് ഉള് മുജാഹിദ്ദീനുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്നും ഇതിലൂടെ രാജ്യത്ത് സ്ഫോടക വസ്തുക്കള്‍ എത്തിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും യുപി പോലീസ് കണ്ടത്തിയിട്ടുണ്ട്.
ഇതിനായി മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചെന്നും ഇന്ത്യയില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ സംഘടനയുടെ സഹായം തേടിയെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഭീകരവിരുദ്ധ സേന വ്യക്തമാക്കിയിരുന്നു. ഹിറ്റ് സക്വാഡിലെ യുപിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: