കൊല്ലം: ആര്. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയില്‍ നിന്നും ഒരുവിഭാഗം പിളര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു. കേരളകോണ്‍ഗ്രസിന്റെ ഏക ജനപ്രതിനിധിയായ കെ.ബി. ഗണേഷ്കുമാറിന്റെ ഏകാധിപത്യനിലപാടില്‍ പ്രതിഷേധിച്ച് മാസങ്ങളായി മാറിനില്‍ക്കുകയായിരുന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.
മൂന്നുവര്‍ഷമായി പാര്‍ട്ടി സമ്മേളനം പോലും ചേരാത്തത് ചോദ്യം ചെയ്തതോടെ ഗണേഷ്കുമാര് അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങിയെന്നും പിന്നീട് പ്രതികാരനടപടികളിലേക്ക് കടന്നതായും ഇവര്‍ ആരോപിക്കുന്നു. കേരള കോണ്‍ഗ്രസ് ബി ജില്ലാ നേതാവായിരുന്ന എന്‍.എസ്. വിജയന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്.
കോഴിക്കോട് നടന്ന സമ്മേളനത്തില്‍ ഏഴുജില്ലകളില്‍ നിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ചായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. വിജയന് തന്നെയാണ് വര്‍ക്കിംഗ് ചെയര്മാന്. കേരള കോണ്‍ഗ്രസ് ആര്‍ബി എന്നാണ് പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. വളരെ ചെറിയ പാര്‍ട്ടിയാണെന്നും കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ നിലപാടുമായി പാര്‍ട്ടിയുണ്ടാകുമെന്നും എന്‍.എസ്. വിജയന് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ആര്‍ബി യുഡിഎഫിനെ പിന്തുണ നല്‍കും.
കൊല്ലം ജില്ലാ പ്രസിഡന്റായി ജെയിംസ് കാര്‍ലോസിനെയും ജനറല്‍ സെക്രട്ടറിയായി ഉമേഷ് നായരെയും തെരഞ്ഞഎടുത്തു. ചാത്തന്നൂരില്‍ വിശ്വമോഹനന്‍, കൊല്ലത്ത് കൊല്ലം ശ്രീകുമാര്‍, ഇരവിപുരത്ത് സോണി, ചവറയില്‍ യേശുദാസന് ഹെന്‍ട്രി, കരുനാഗപ്പള്ളിയില്‍ ജോസ് ഓച്ചിറ, കുണ്ടറയില്‍ ജോസ് പ്രദീപ്, കുന്നത്തൂരില്‍ മുഹമദ് സുല്‍ഫിക്കര്‍, കൊട്ടാരക്കരയില്‍ സ്റ്റീഫന്‍ തോമസ്, പുനലൂരില്‍ അലക്സ് റിച്ചാര്‍ഡ്, പത്തനാപുരത്ത് ഏലിയാമ്മ ജോര്‍ജ്, ചടയമംഗലത്ത് നിസാമുദീന്‍ എന്നിവരാണ് മണ്ഡലം പ്രസിഡന്റുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: