അഞ്ചാലുംമൂട്: ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണം ഹിന്ദു സമൂഹത്തിന്റെ ശക്തിയും ഐക്യവും എടുത്തുകാട്ടുന്നതാണെന്നും ഈ ഐക്യം ആഴത്തില്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
ചാത്തിനാംകുളം കുരുന്നാമണി വനദുര്‍ഗാ ദേവിക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണത്തിന്റെ സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍. ഈ കാലഘട്ടം ക്ഷേത്രപുനഃര്നിര്മാണങ്ങളുടെയും വികസനങ്ങളുടെയും കാലമാണ്. ഇവിടെ ക്ഷേത്രങ്ങള്‍ സമൂഹത്തിന്റെ അത്താണിയാണ്. ആധ്യാത്മിക ജീവിതത്തിലൂടെ നല്ല ഒരു പൊതുസമൂഹത്തെ സൃഷ്ടിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് കഴിയുന്നു. അതിലൂടെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടാകുന്നു.
ഈ കോവിഡ് കാലത്ത് സ്വാഭിമാനം ഉയര്‍ത്തിപ്പിടിച്ചത് ക്ഷേത്രങ്ങളും ഇതുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്നവരുമാണ്. ആരുടെയും സഹായത്തിനായി അവര്‍ യാചിച്ചില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവരെ തിരിഞ്ഞുനോക്കാതായപ്പോള്‍ സ്വന്തം അധ്വാനത്തിലൂടെ അന്നം കണ്ടെത്തിയെന്നും ടീച്ചര്‍ പറഞ്ഞു.
ക്ഷേത്ര ചുറ്റമ്പല സമര്‍പ്പണം മുന്‍ ഡിജിപി ടി.പി. സെന്‍കുമാറും സിനിമാ നടി കവിയൂര്‍ പൊന്നമ്മയും ചേര്‍ന്ന് നിര്‍വഹിച്ചു. സാംസ്കാരിക സദസിന്റെ ദീപപ്രോജ്വലനം കേരളപുരം ആനന്ദധാമം ആശ്രമ മഠാധിപതി ബോധേന്ദ്ര തീര്‍ത്ഥസ്വാമി നിര്‍വഹിച്ചു.
ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക് പ്രമുഖ് സി.കെ. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. യജ്ഞാചാര്യന്‍ സതീഷ്ചന്ദ്രന് മുട്ടത്തറ, ക്ഷേത്രം തന്ത്രി പ്രൊഫ. വി.ആര്. നീലമന നമ്പൂതിരി, മേല്‍ശാന്തി സന്ദീപ്, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്. തമ്പി, സെക്രട്ടറി എം. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: