ന്യൂദല്‍ഹി:ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പുറത്തുവിടുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള മാര്‍ഗ്ഗരേഖയുമായി കേന്ദ്രസര്‍ക്കാര്‍. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെ പലതിനും നിയന്ത്രണം വരും. ഇന്ത്യയില്‍ നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട് സ്റ്റാര്‍ എന്നിവ ഉള്‍പ്പെടെ 40ഓളം പ്രധാന ഒടിടി പ്ലാറ്റ് ഫോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതുവരെ എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുക വഴിയാണ് ഒടിടി പ്ലാറ്റ് ഫോമുകള്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പക്ഷെ ഇനി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന മാര്‍ഗ്ഗരേഖകളില്‍ പറയുന്ന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.
അതുപോലെ ലക്ഷക്കണക്കിന് വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇനിമുതല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ബാധകമായിരിക്കും. ഇതിന്റെ ഭാഗമായി വൈബ്‌സൈറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദാംശങ്ങള്‍, സ്ഥലം തുടങ്ങിയ എല്ലാ വിശദാംശങ്ങളും നല്‍കേണ്ടതായി വരും.
ഭരണഘടന അനുശാസിക്കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ എല്ലാവരും സ്വയം നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നും വാര്‍ത്താവിനിമയ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. അതായത് പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ സമൂഹത്തിലെ സമാനാധവും മറ്റും തകര്‍ക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: